Wednesday, November 14, 2018 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.21 AM

ചുരംബദല്‍ റോഡുകള്‍ക്കായി മരം നട്ടുപിടിക്കാന്‍ തയാറാണെന്ന്‌ റെഡ്‌ക്രോസ്‌

കല്‍പ്പറ്റ: ചുരം ബദല്‍ റോഡ്‌ നിര്‍മിക്കുമ്പോള്‍ വനമേഖലയില്‍നിന്നും മുറിച്ചുമാറ്റപ്പെടുന്ന മരങ്ങള്‍ക്ക്‌ പകരം ഇരട്ടി മരങ്ങള്‍ വച്ചുപിടിപ്പിച്ച്‌ സംരക്ഷിക്കാന്‍ തയാറാണെന്ന്‌ ഇന്ത്യന്‍ റെഡ്‌ക്രോസ്‌ സൊസൈറ്റി ജില്ലാ ബ്രാഞ്ച്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചുരം ബദല്‍ റോഡുകള്‍ പരിഗണിക്കപ്പെടുന്നത്‌ വനത്തിലൂടെയായതിനാല്‍ മരങ്ങള്‍ മുറിച്ചു മാറ്റാതെ നിര്‍വാഹമില്ല. എന്നാല്‍ കാലാവസ്‌ഥ വ്യതിയാനവും വനനശീകരണവും പദ്ധതിക്ക്‌ തടസമാവുകയാണ്‌. വനേതര ആവശ്യത്തിനുപയോഗിക്കുന്ന വനഭൂമിയുടെ ഇരട്ടിയിലധികം സ്‌ഥലത്ത്‌ വനവല്‍ക്കരണം നടത്തിയാലേ കേന്ദ്ര വനംമന്ത്രാലയം വനഭൂമി മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ വിട്ടുനല്‍കുകയുള്ളു. ഈ സാഹചര്യത്തിലാണ്‌ വനവല്‍ക്കരണത്തിന്‌ റെഡ്‌ക്രോസിന്റെ സഹായ വാഗ്‌ദാനം.
വനഭൂമി തരംമാറ്റി തേക്ക്‌, യൂക്കാലി, അക്വേഷ്യ തുടങ്ങിയ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതുമൂലമുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ദീര്‍ഘവീക്ഷണത്തോടെ കണ്ടില്ലങ്കില്‍ ഇപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയ ദുരന്തങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്‌. പ്രകൃതി ദുരത്തില്‍ ഒറ്റപ്പെട്ട വയനാടിന്‌ ബദല്‍റോഡ്‌ അത്യാവശ്യമാണ്‌. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണം. വെട്ടിമാറ്റപ്പെടുന്ന മരത്തിന്‌ പകരം ഇരട്ടി മരങ്ങള്‍ പുഴപുറമ്പോക്കുകളിലോ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഇടങ്ങളിലോ നട്ട്‌ സംരക്ഷിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്നും ജില്ലാ ചെയര്‍മാന്‍ ജോര്‍ജ്‌ വാത്തുപറമ്പില്‍, സെക്രട്ടറി മനോജ്‌ എം. പനമരം, ജില്ലാ ട്രഷറര്‍ ഉണ്ണികൃഷ്‌ണന്‍ വൈത്തിരി എന്നിവര്‍ അറിയിച്ചു.

Ads by Google
Advertisement
Sunday 09 Sep 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW