Tuesday, November 13, 2018 Last Updated 58 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.21 AM

മാതൃക കാട്ടി വകുപ്പ്‌ ജീവനക്കാര്‍:'ഒരു പശുവിനെ സ്‌പോണ്‍സര്‍ ചെയ്യു' പദ്ധതിയുമായി ക്ഷീരവികസന വകുപ്പ്‌

കല്‍പ്പറ്റ: പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഏക വരുമാന മാര്‍ഗ്ഗമായ പശുക്കളെ നഷ്‌ടപ്പെട്ട നൂറ്‌ കണക്കിന്‌ കര്‍ഷകരെ സഹായിക്കാന്‍ 'ഒരു പശുവിനെ സ്‌പോണ്‍സര്‍ ചെയ്യൂ, ഒരു കുടുംബത്തെ രക്ഷിക്കൂ എന്ന പദ്ധതിക്ക്‌ തുടക്കം കുറിച്ച്‌ ക്ഷീരവകിസന വകുപ്പ്‌. പദ്ധതിയുടെ ഭാഗമായി ആദ്യമായി കല്‍പ്പറ്റ ക്ഷീരവികസന വകുപ്പ്‌ ഓഫീസിലെ ജീവനക്കാര്‍ ചേര്‍ന്ന്‌ പശുവിനെ വാങ്ങി നല്‍കി മാതൃകയായി. പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മലയില്‍ ഓഗസ്‌റ്റ് ഒമ്പതിന്‌ ഉണ്ടായ ഉരുള്‍പൊട്ടലില്‍ പശുക്കളും വീടും തൊഴുത്തും ഒലിച്ചുപോയ മേല്‍മുറി പാടത്തുംപീടിയേക്കല്‍ മൊയ്‌തുവിനും ഭാര്യ നബീസക്കുമാണ്‌ ക്ഷീരവികസന വകുപ്പ്‌ ഓഫീസര്‍ വി.എസ്‌. ഹര്‍ഷയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ചേര്‍ന്ന്‌ എച്ച്‌.എഫ്‌. ഇനത്തില്‍ പെട്ട പശുവിനെ വാങ്ങി വീട്ടിലെത്തിച്ചു നല്‍കിയത്‌. കഴിഞ്ഞ അമ്പത്‌ വര്‍ഷമായി പശുക്കളെ മാത്രം വളര്‍ത്തി ഉപജീവനം കഴിക്കുന്നവരാണിവര്‍. ഏഴ്‌ പശുക്കളെ ഏറെ സ്‌നേഹത്തോടെ പരിപാലിച്ചു പോന്നു. ദിവസം അന്‍പതു ലിറ്ററോളം പാല്‍ തരിയോട്‌ ക്ഷീര സംഘത്തില്‍ വില്‍ക്കുന്നുണ്ടായിരുന്നു. 75-കാരനായ മൊയ്‌തു അവശനായതോടെ നബീസയും മകന്‍ അഷറഫും കൂടിയായിരുന്നു പശുക്കളെ വളര്‍ത്തിയിരുന്നത്‌ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ പ്രാണരക്ഷാര്‍ത്ഥം ഇവര്‍ ഓടി രക്ഷപെട്ടപ്പോള്‍ മിണ്ടാപ്രാണികള്‍ മണ്ണിനടിയിലായിരുന്നു. ഒരു വീടും തൊഴുത്തും കുറച്ച്‌ പശുക്കളും ഉണ്ടായിരുന്നതിന്‌ ഒരു തെളിവുപോലും പ്രകൃതിദുരന്തം അവശേഷിപ്പിച്ചിട്ടില്ല. പശുക്കളുടെ ജഡങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറത്ത്‌ നിന്നുമാണ്‌ ദിവസങ്ങള്‍ക്ക്‌ ശേഷം കിട്ടിയത്‌. മൊയ്‌തുവിന്റെ ദുരിതം കണ്ടപ്പോഴാണ്‌ വി.എസ്‌. ഹര്‍ഷയുടെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ സഹായഹസ്‌തവുമായി എത്തിയത്‌. മൊയ്‌തുവിനുള്ളു പശുവിനെ കല്‍പ്പറ്റയില്‍ നിന്നു തന്നെ കിട്ടി. കര്‍ഷകരായ തോമസും ജോസും പശുവിനെ കണ്ടെത്തുവാനും വാങ്ങുവാനും, എത്തിച്ചു നല്‌കുവാനം ജീവനക്കാരെ സഹായിച്ചു. വിറ്റയാളും ആവശ്യമറിഞ്ഞു സഹായിച്ചുവെന്ന്‌ ഉദാ്യേഗസ്‌ഥര്‍ പറഞ്ഞു. പ്രസവിച്ച്‌ ഒമ്പത്‌ ദിവസമായ, 16 ലിറ്ററോളം പാല്‍ ദിവസവും ലഭിക്കുന്ന പശുവിനെയാണ്‌ മൊയ്‌തുവിന്‌ നല്‍കിയത്‌. തരിയോട്‌ക്ഷീര സംഘം പ്രതിനിധികള്‍ കാലിത്തീറ്റ, വൈക്കോല്‍, പച്ചപ്പുല്ല്‌ എന്നിവയും നല്‍കി.

Ads by Google
Advertisement
Sunday 09 Sep 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW