Sunday, November 18, 2018 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.20 AM

എ.എസ്‌.ഐയുടെ നിലം നികത്താന്‍ കുന്നിടിച്ചുകൊണ്ടുപോയ ടിപ്പര്‍ ലോറി പോലീസുകാരന്‍ പിടിച്ച സംഭവം വിവാദത്തില്‍

uploads/news/2018/09/247039/0.jpg

പോത്തന്‍കോട്‌: പോലീസ്‌ ഓഫീസറുടെ നിലം നികത്താനായി കുന്നിടിച്ചെടുത്ത മണ്ണ്‌ കടത്തിയ ലോറി പോലീസുകാരന്‍ ബൈക്കില്‍ പിന്തുടര്‍ന്ന്‌ പിടികൂടിയത്‌ വിവാദമായി.
ഇതോടെ പോലീസുകാരന്‍ മണ്ണുലോബിക്ക്‌ സഹായം ചെയ്‌തുകൊണ്ടിരിക്കുന്ന സംഭവം നാട്ടില്‍ പാട്ടായി.
പോത്തന്‍കോട്‌ സ്‌റ്റേഷനിലെ എ.എസ്‌.ഐ അനില്‍കുമാറിന്റെ വാവറമ്പലം കീഴാവൂരിലുള്ള വയലും പണയുമായികിടക്കുന്ന സ്‌ഥലമാണ്‌ മറു കച്ചവടത്തിനായി മണ്ണിട്ട്‌ നികത്തുന്നത്‌.
ഇതിനായി ലോറിയില്‍ കൊണ്ടുപോയ മണ്ണ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പോലീസുകാരന്‍ ബൈക്കില്‍ പിന്തുടര്‍ന്ന്‌ പിടികൂടുകയായിരുന്നു.
വിവരം അറിഞ്ഞ്‌ എത്തിയ ഡ്യൂട്ടിലായിരുന്ന എഎസ്‌ഐ അനില്‍കുമാര്‍ സ്‌റ്റേഷനില്‍ എത്തി പോലീസുകാരന്റെ കയ്യില്‍ നിന്ന്‌ ടിപ്പറിന്റെ താക്കോല്‍ പിടിച്ചു വാങ്ങി ഡ്രൈവര്‍ക്ക്‌ നല്‍കി ടിപ്പര്‍ എടുത്തുകൊണ്ടുപോകാനും അനുവദിച്ചു.
വെമ്പായം പഞ്ചായത്തില്‍ മൈലാടുംമുകളിലെ വലിയകുന്നാണ്‌ ഇടിച്ചു നിരത്തുന്നത്‌. വ്യാപകമായ പരാതിയുണ്ടായിട്ടും വില്ലേജ്‌, പഞ്ചായത്ത്‌ അധികൃതര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന്‌ നാട്ടുകാര്‍ പരാതിപ്പെടുന്നു. വാവറമ്പലം കീഴാവൂരില്‍ രണ്ട്‌ രണ്ടിടത്തായി വാങ്ങി ഇട്ടിരിക്കുന്ന വയലും പണയുമായിക്കിടക്കുന്ന വസ്‌തു വില്‍പന നടത്തുന്നതിനായാണ്‌ മണ്ണിട്ട്‌ നികത്തുന്നത്‌.
അനില്‍കുമാറിന്‌ റിയല്‍ എസ്‌റ്റേറ്റുകാരുമായിഅടുത്തബന്ധമുള്ളതായും പറയുന്നു. ദിവസങ്ങളായി നിരവധി ടിപ്പര്‍ലോറികളില്‍ ഇവിടെ മണ്ണ്‌ കൊണ്ടിട്ട്‌ നികത്തുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവം വിവാദമായതോടെ പോത്തന്‍കോട്‌ സി.ഐ. എസ്‌.ഷാജിയുടെ നിര്‍ദ്ദേശപ്രകാരം ടിപ്പര്‍ ലോറി തിരികെ സ്‌റ്റേഷനിലെത്തിച്ച്‌ ടിപ്പര്‍ ഉടമയ്‌ക്കും ഡ്രൈവര്‍ക്കുമെതിരെ കേസെടുത്തു. എ.എസ്‌.ഐ യ്‌ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന്‌ സി.ഐ.പറഞ്ഞു.

Ads by Google
Advertisement
Sunday 09 Sep 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW