Sunday, September 09, 2018 Last Updated 14 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.20 AM

കാലാവസ്‌ഥാ വ്യതിയാനം മഹാമാരിക്ക്‌ കാരണമാകുമെന്ന്‌ മുന്നറിയിപ്പ്‌

മഹാപ്രളയത്തിന്‌ പിന്നാലെയുള്ള കാലാവസ്‌ഥാ വ്യതിയാനം മഹാമാരിക്ക്‌ കാരണമാകുമെന്ന്‌ മുന്നറിയിപ്പ്‌. പ്രളയജലം ഇറങ്ങിയതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധി മുന്നറിയിപ്പ്‌ നല്‍കിയിരുന്നെങ്കിലും പെട്ടെന്നുള്ള കാലാവസ്‌ഥാ വ്യതിയാനം മഹാമാരിക്ക്‌ കാരണമായേക്കാമെന്നാണ്‌ ആരോഗ്യ വകുപ്പ്‌ അധികൃതരുടെ നിഗമനം.
മലിനജലം കയറി ഇറങ്ങി പരിസര മലനീകരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും താളം തെറ്റിയതോടെ ഡെങ്കി, മഞ്ഞപ്പിത്തം, എലിപ്പനി, ചെള്ളുപനി, മന്ത്‌, ചിക്കന്‍പോക്‌സ്‌, മലേറിയ, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയ വ്യാധികള്‍ക്കുള്ള സാധ്യതയാണ്‌ വര്‍ധിച്ചിരിക്കുന്നത്‌. ദിവസങ്ങള്‍ക്കുള്ളില്‍ പകര്‍ച്ചവ്യാധി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്‌ ഉണ്ടാകുമെന്നാണ്‌ കണക്കുകൂട്ടല്‍. ഇതിനെ പ്രതിരോധിക്കാന്‍ എല്ലാവിധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാണെന്ന്‌ അധികൃതര്‍ പറയുമ്പോഴും പ്രാഥമികമായി നല്‍കേണ്ട ബ്ലീച്ചിങ്‌ പൗഡര്‍ പോലും മിക്കയിടങ്ങളിലും നല്‍കിയിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്‌.
ചാറ്റല്‍ മഴ പെയ്യുന്നതോടെ രോഗവാഹകരായ അണുക്കളുടെ സാന്ദ്രതയില്‍ വന്‍ വര്‍ധനവ്‌ കണ്ടെത്തിയിട്ടുണ്ട്‌. വര്‍ഷങ്ങളായി മണ്ണിനടിയില്‍ കിടന്ന മാലിന്യങ്ങള്‍ പുറത്തു വന്നതും മാലിന്യ കുഴികള്‍ കൂട്ടത്തോടെ നിറഞ്ഞതും സെമിത്തേരികളിലെ മൃതദേഹങ്ങള്‍ പുറത്തുവന്നതും ആശങ്കയുടെ ആക്കം കൂട്ടുന്നു. ജലഅതോറിറ്റിയും യുവജന-സന്നദ്ധ പ്രവര്‍ത്തകരും ടാങ്കര്‍ ലോറികളിലും കുപ്പിയിലും എത്തിക്കുന്ന വെള്ളം മാത്രമാണ്‌ ഇപ്പോഴും പലരുടെയും ആശ്രയം.
ആവശ്യാനുസരണം വെള്ളം കിട്ടുന്നില്ലെന്ന പരാതിയും വ്യാപകമാണ്‌. ചിലയിടങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട്‌ പൂര്‍ണമായും മാറിയിട്ടില്ല. ഈ സാഹചര്യത്തില്‍ കിണറുകള്‍ മോട്ടോറുകള്‍ ഉപയോഗിച്ച്‌ വറ്റിക്കുന്നതും ദുഷ്‌കരമാണ്‌. പൂര്‍ണമായും ശുദ്ധീകരിക്കാതെ വെള്ളം ഉപയോഗിക്കരുതെന്നാണ്‌ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.

Ads by Google
Advertisement
Sunday 09 Sep 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW