തിരുവനന്തപുരം: നിരവധി മോഷണക്കേസുകളിലെ പ്രതിയെ ബൈക്ക് മോഷണം നടത്തിയതിന് സിറ്റി ഷാഡോ പോലീസ് പിടികൂടി. കഴക്കൂട്ടം ചന്തവിള യു.പി സ്കൂളിനു സമീപം നൗഷാദ് മന്‍സിലില്‍ റഹീസ് ഖാനെ (26) യാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂര്‍ അക്ഷരവീഥി റോഡില്‍ പത്മം വീടിന്റെ കോമ്പൗണ്ടില്‍ സൂക്ഷിച്ചിരുന്ന സ്പ്ലെന്‍ഡര്‍ മോട്ടോര്‍ ബൈക്ക് മോഷണം നടത്തിയതിനാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് വട്ടിയൂര്‍ക്കാവ്, നേമം, പൂജപ്പുര, വലിയതുറ, പൂന്തുറ, തുടങ്ങി സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുെണ്ടന്ന് പോലീസ് പറഞ്ഞു. സിറ്റി പോലിസ് കമ്മിഷണര്‍ പി. പ്രകാശിന്റെ നിര്‍ദ്ദേശ പ്രകാരം കണ്ട്രോള് റൂം എ സി വി.സുരേഷ് കുമാര്‍, വഞ്ചിയൂര്‍ എസ് എച്ച് ഒ സുരേഷ്. വി.നായര്‍, ഷാഡോ എസ്.ഐ സുനില്‍ ലാല്‍, ഷാഡോ എ.എസ്. ഐമാരായ അരുണ്‍കുമാര്‍, യശോധരന്, ഷാഡോ ടിം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് അനേ്വഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.