Sunday, September 09, 2018 Last Updated 27 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.20 AM

പേയാട്‌ കുണ്ടമണ്‍കടവ്‌ റോഡില്‍ കുഴിമൂടല്‍ പ്രക്രിയ പ്രഹസനം

മലയിന്‍കീഴ്‌: മാസങ്ങളോളം തകര്‍ന്നു തരിപ്പണമായി കിടന്ന പേയാട്‌ കുണ്ടമണ്‍കടവ്‌ റോഡ്‌ ആറുലക്ഷം രൂപ മുടക്കി അറ്റകുറ്റപ്പണി ചെയ്‌തുവെങ്കിലും റോഡിലെ കുഴികള്‍ ഇനിയും ബാക്കിയാണ്‌.
പള്ളിമുക്ക്‌ മുതല്‍ ചന്തമുക്ക്‌ വരെയുള്ള ഭാഗത്ത്‌ മാത്രമാണ്‌ 25 മീറ്ററോളം ദൂരം കുഴി നികത്തി റീടാര്‍ ചെയ്‌തിട്ടുള്ളത്‌. കുണ്ടമണ്‍കടവിനും പേയാടിനും ഇടയ്‌ക്ക് നൂറിലേറെ കുഴികള്‍ ഇനിയും നികത്താനുണ്ട്‌. ഈ കുഴികള്‍ രൂപം പ്രാപിച്ചത്‌ ഇക്കഴിഞ്ഞ പേമാരിയിലാണെന്നും അത്‌ നികത്താന്‍ തല്‍ക്കാലം കഴിയില്ലെന്നുമുള്ള വിചിത്ര നിലപാടാണ്‌ പൊതുമരാമത്ത്‌ വകുപ്പിന്റേത്‌. നേരത്തെയുണ്ടായിരുന്ന കുഴികള്‍ അടച്ച്‌ അറ്റകുറ്റപ്പണി ചെയ്യുന്നതിലേക്ക്‌ എസ്‌റ്റിമേറ്റ്‌ തുക കണക്കാക്കുമ്പോള്‍ ഇപ്പോള്‍ കാണുന്ന കുഴികള്‍ ഇല്ലായിരുന്നുവെന്നും നിലവിലുള്ള പുതിയ കുഴികള്‍ അടുത്ത വെള്ളപ്പൊക്ക തകര്‍ച്ച നേരിടാന്‍ നടത്തുന്ന റോഡ്‌ നവീകരണത്തില്‍ പൂര്‍ത്തിയാക്കുമെന്നും പൊതുമരാമത്ത്‌ അസി. എന്‍ജീനിയര്‍ ആശ പറഞ്ഞു. അതേസമയം, നിലവിലെ കുഴികള്‍ നികത്തി ടാര്‍ ചെയ്യാനുള്ള മിശ്രിതം പൊതുമരാമത്ത്‌ വകുപ്പിന്റെ കൈവശം ഉണ്ടെങ്കിലും അതെടുത്ത്‌ ഉപയോഗിക്കാനുള്ള സൗമനസ്യം കാണിക്കുന്നില്ല. ഒരു വര്‍ഷത്തിനിടയില്‍ നവീകരിച്ച മലയിന്‍കീഴ്‌-പോയാട്‌ റോഡും മലയിന്‍കീഴ്‌-പാപ്പനംകോട്‌ റോഡും ഇക്കഴിഞ്ഞ പെരുമഴക്കുശേഷം നിരവധി സ്‌ഥലങ്ങള്‍ കുഴികളായി മാറിക്കഴിഞ്ഞു. ഇത്‌ റോഡപകടങ്ങള്‍ കൂട്ടുന്നുണ്ട്‌. ഈ കുഴികള്‍ മൂടാന്‍ ഇപ്പോഴത്തെ സ്‌ഥിതി അനുസരിച്ച്‌ ഇനിയും മാസങ്ങള്‍ തന്നെ കാത്തിരിക്കേണ്ടിവരും എന്നതാണാവസ്‌ഥ.

Ads by Google
Advertisement
Sunday 09 Sep 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW