Wednesday, November 21, 2018 Last Updated 56 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.20 AM

യാത്രികനെ വീഴ്‌ത്തി ബൈക്കുമായി കടന്നവര്‍ അറസ്‌റ്റില്‍

നേമം: ബൈക്ക്‌ യാത്രികനായ യുവാവിനെ അടിച്ച്‌ തളളിയിട്ടശേഷം ബൈക്കുമായി കടന്ന അക്രമികളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. നേമം അരുവിക്കോട്‌ കരുതലക്കല്‍ സുനില്‍ കുമാര്‍ (31), വിഷ്‌ണു (27) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. പാപ്പനംകോടിന്‌ സമീപം ജോലി കഴിഞ്ഞ്‌ വരികയായിരുന്ന ശ്രീകാര്യം സ്വദേശി ശിവശങ്കരനെ തടഞ്ഞുനിര്‍ത്തി എസ്‌റ്റേറ്റില്‍ കൊണ്ടു വിടണമെന്ന്‌ ആവശ്യപ്പെട്ടു വിസമ്മതിച്ചതിനെ തുടര്‍ന്ന്‌ ശിവശങ്കരനെ മര്‍ദ്ദിച്ചവശനാക്കി തളളയിട്ട ശേഷം ബൈക്കുമായി കടന്നുകളയുകയായിരുന്നു. പോലീസാണ്‌ ശിവശങ്കരനെ ആശുപത്രിയിലെത്തിച്ചത്‌. നിരവധി കേസുകളിലെ പ്രതികളായ ഇവര്‍ ഈയിടെ യുവതിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതേയുളളൂ.സിറ്റി പോലീസ്‌ കമ്മീഷണര്‍ പി. പ്രകാശിന്റെ്‌ നേതൃത്വത്തില്‍ ഫോര്‍ട്ട്‌ അസി: കമ്മീഷണര്‍ ദിനില്‍, നേമം എസ്‌.ഐമാരായ സജി, സഞ്ചു, ബിജു. എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

Ads by Google
Advertisement
Sunday 09 Sep 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW