Sunday, September 09, 2018 Last Updated 15 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.19 AM

പ്രളയക്കെടുതി: ചീരക്കുഴി ഡാം വിദഗ്‌ധസംഘം സന്ദര്‍ശിച്ചു

uploads/news/2018/09/247034/6.jpg

തിരുവില്വാമല: പഴയന്നൂര്‍ പ്രളയക്കെടുതിയില്‍ ചീരക്കുഴി റെഗുലേറ്ററിനും കനാല്‍ ശൃംഖലക്കും ഉണ്ടായ നാശനഷ്‌ടങ്ങള്‍ വിലയിരുത്തുന്നതിനായി സംസ്‌ഥാന ജലവിഭവ വകുപ്പിലെ ഉന്നതോദ്യോഗസ്‌ഥര്‍ യു.ആര്‍. പ്രദീപ്‌ എം.എല്‍.എയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന്‌ ചീരക്കുഴി ജലസേചനവകുപ്പിന്റെ ഓഫീസില്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഈ വര്‍ഷത്തെ മുണ്ടകന്‍ കൃഷിക്ക്‌ കനാലിലൂടെ ജലവിതരണം പുനരാരംഭിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും പദ്ധതി പൂര്‍ണമായും പുനരുദ്ധരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്‌തു. താത്‌കാലികമായി മണല്‍ച്ചാക്കുകൊണ്ട്‌ ബണ്ട്‌ നിര്‍മിച്ച്‌ ജലം തടയുന്നതിനുള്ള നിര്‍ദേശം ഉയര്‍ന്നു. യുദ്ധകാലാടിസ്‌ഥാനത്തില്‍ ഇത്‌ നടപ്പാക്കുന്നതിനായി 14 ലക്ഷം രൂപ സംസ്‌ഥാന സര്‍ക്കാരിനോടാവശ്യപ്പെടും. ജലം എത്രയും വേഗം ഒഴുക്കിവിട്ടാല്‍ മാത്രമേ കാര്‍ഷികാവശ്യവും കുടിവെള്ള ക്ഷാമവും പരിഹരിക്കപ്പെടുകയുള്ളൂവെന്ന്‌ വ്യക്‌തമാക്കി. ചീരക്കുഴിയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക്‌ 14 കോടിയുടെ പ്ര?ജക്‌ട് സംസ്‌ഥാന സര്‍ക്കാരിന്‌ സമര്‍പ്പിച്ചു കഴിഞ്ഞു.
ബണ്ട്‌ നിര്‍മാണത്തിന്‌ കനാല്‍ കടന്നുപോകുന്ന പഴയന്നൂര്‍, കൊണ്ടാഴി, പാഞ്ഞാള്‍, ചെറുതുരുത്തി, ദേശമംഗലം പഞ്ചായത്തുകളുടെ സഹകരണവും എം.എല്‍.എ. ആവശ്യപ്പെട്ടു. കനാലിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്‌ തൊഴിലുറപ്പുപദ്ധതി ഉള്‍പ്പെടുത്തേണ്ടതിനെക്കുറിച്ചും എം.എല്‍.എ. ആരാഞ്ഞു. പ്രോജക്‌്ട്‌ 2 ചീഫ്‌ എന്‍ജിനീയര്‍ ടി.ജി. സെന്‍, ഐ.ഡി.ആര്‍.ബി. ചീഫ്‌ എന്‍ജിനീയര്‍ ഷംസുദ്ദീന്‍, മെക്കാനിക്കല്‍ ചീഫ്‌ എന്‍ജിനീയര്‍ വി.ആര്‍. ഷാജി, ഐ.സി.സി. സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍ സലീം, കെ. രാധാകൃഷ്‌ണന്‍, കെ. ബാലശങ്കര്‍, കെ.എം. ജോയ്‌, പി.ബി. സുമ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോഭന രാജന്‍, വൈസ്‌ പ്രസിഡന്റ്‌ കെ.പി. ശ്രീജയന്‍, ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ എം. പത്മകുമാര്‍ തുടങ്ങിയവര്‍ എം.എല്‍.എയെ അനുഗമിച്ചു.

Ads by Google
Advertisement
Sunday 09 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW