Sunday, September 09, 2018 Last Updated 5 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.19 AM

ദുരിതം നേരിടാന്‍ സര്‍ക്കാരും ജനങ്ങളും ഒന്നിച്ചു: മന്ത്രി

uploads/news/2018/09/247033/4.jpg

തൃശൂര്‍: ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ ജീവനക്കാരും നാട്ടുകാരും മാതൃകാപരമായി പ്രവര്‍ത്തിച്ചെന്നു മന്ത്രി എ.സി.മൊയ്‌തീന്‍. സമയം നോക്കാതെ ഉദ്യോഗസ്‌ഥര്‍ ജോലി ചെയ്‌തു. വകുപ്പുമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി കിലയിലെത്തിയ മന്ത്രി ജീവനക്കാരെ അഭിസംബോധന ചെയ്‌തു. സംസ്‌ഥാനത്തിന്റെ കാര്‍ഷിക മേഖല, ചെറുകിട വ്യവസായം, കമ്പോളം, ടൂറിസം മേഖലകളെല്ലാം ദുരിതത്തിലായി. സാമൂഹിക സാമ്പത്തികരംഗത്തെ തകര്‍ച്ച നേരിടാന്‍ മറ്റാരേക്കാളും മുന്‍പന്തിയില്‍ നില്‍ക്കേണ്ടത്‌ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളാണ്‌. പ്രാദേശിക സര്‍ക്കാരുകളെ സഹായിക്കുന്നതിനു കില വഹിച്ച പങ്ക്‌ പ്രശംസനീയമാണ്‌. കില ഡയറക്‌ടര്‍ ഡോ. ജോയ്‌ ഇളമണ്‍ മന്ത്രിയെ സ്വാഗതം ചെയ്‌തു. ആന്ധ്രാപ്രദേശിലെ രാജമുന്ധ്രിയിലെ കേരളസമാജം സെക്രട്ടറി ജോണ്‍സണ്‍ ചാലിശേരിയും സംഘവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 1.50 ലക്ഷം രൂപയുടെ ചെക്ക്‌ മന്ത്രിക്കു കൈമാറി. സെന്റ്‌ ജോണ്‍സ്‌ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും സമാഹരിച്ച 50,000/- രൂപയുടെ ഡ്രാഫ്‌റ്റും നല്‍കി. നേരത്തെ കില ഫാക്കല്‍റ്റി അംഗങ്ങളുമായും ആശയവിനിമയം നടത്തി. കിലയുടെ വിവിധ മേഖലാകേന്ദ്രങ്ങളിലെ ഫാക്കറ്റി അംഗങ്ങളും ഡെപ്യൂട്ടി ഡയറക്‌ടര്‍ പി.ബി. ഉഷ, അസി. ഡയറക്‌ടര്‍ മാത്യു ആന്‍ഡ്രൂസ്‌, ഫിനാന്‍സ്‌ ഓഫീസര്‍ ആര്‍. ഗിരിജാദേവി, റീജിണല്‍ ഡയറക്‌ടര്‍ വനജകുമാരി എന്നിവരും പങ്കെടുത്തു.

Ads by Google
Advertisement
Sunday 09 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW