Saturday, November 17, 2018 Last Updated 7 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.19 AM

കുതിരാനില്‍ വീണ്ടും ഗതാഗതകുരുക്ക്‌

uploads/news/2018/09/247032/3.jpg

വടക്കഞ്ചേരി: വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത കുതിരാനില്‍ വീണ്ടും ഗതാഗതകുരുക്ക്‌. മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിച്ചു. കുതിരാന്‌ സമീപം ഒരു വാഹനം കേടായി നിന്നതും വാഹനങ്ങളുടെ ആധിക്യവുമാണ്‌ ഇന്നലെ രാവിലെ മുതല്‍ രൂക്ഷമായ ഗതാഗതകുരുക്കിന്‌ വഴിയൊരുക്കിയത്‌. ഇരുമ്പ്‌ പാലം കുതിരാന്‍ മേഖലയില്‍ ദേശീയപാതയുടെ തകര്‍ച്ചയെ തുടര്‍ന്ന്‌ ഈ പ്രദേശത്ത്‌ എല്ലാ ദിവസവും ഗതാഗതകുരുക്ക്‌ അനുഭവപ്പെടുന്നുണ്ട്‌.
കൂടുതല്‍ വാഹനങ്ങള്‍ കടന്ന്‌ പോകുന്ന സമയത്താണ്‌ ഇതിന്റെ തീവ്രത വര്‍ധിക്കുന്നത്‌. ട്രയിലര്‍ ലോറികള്‍ പോലുളള ഭാരമേറിയ വാഹനങ്ങള്‍ പോകുമ്പോഴാണ്‌ കുരുക്ക്‌ കൂടുതല്‍ രൂക്ഷമാകുന്നത്‌. ആയിരകണക്കിന്‌ വാഹനങ്ങളാണ്‌ ദേശീയ പാതയിലൂടെ ദിനംപ്രതി കടന്ന്‌ പോകുന്നത്‌. പ്രളയം കണക്കിലെടുത്ത്‌ കുറച്ചു ദിവസം കുതിരാന്‍ തുരങ്കത്തിനുള്ളിലൂടെ അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. എന്നാല്‍ പിന്നീട്‌ അതും നിര്‍ത്തി. ആംബുലന്‍സ്‌ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുരുക്കില്‍ പെട്ട്‌ ഇഴഞ്ഞ്‌ പോകേണ്ട അവസ്‌ഥയാണ്‌. കുതിരാന്‍ തുരങ്കം തുറക്കുക മാത്രമാണ്‌ ഗതാഗതകുരുക്കിനുളള പരിഹാരം. നിലവിലെ റോഡിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയാലും ഇതിലുടെയുള്ള ഗതാഗതം ദൃഷ്‌കരമാകും. പ്രളയകാലത്ത്‌ ഈ മേഖലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഈ പ്രദേശത്തെ റോഡുകള്‍ തകര്‍ന്നു.

Ads by Google
Advertisement
Sunday 09 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW