Sunday, September 09, 2018 Last Updated 15 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.19 AM

ആ വലിയ സംഭാവനയില്‍ കണ്ണുനിറഞ്ഞ്‌ കലക്‌ടര്‍

uploads/news/2018/09/247031/2.jpg

തൃശൂര്‍: 250 രൂപയും 250 രൂപയുടെ ലോട്ടറി ടിക്കറ്റും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ വയോധികന്റെ വലിയ സംഭാവന. എന്റെ കൈയില്‍ ഇത്രേ ഉള്ളൂ എന്നു പറഞ്ഞെത്തിയ വേലൂര്‍ മാറോക്കി വീട്ടില്‍ എഴുപത്തിനാലുകാരനായ മാത്യു കലക്‌ടറുടെ കണ്ണുനനയിച്ചു. ഇന്നലെ ഉച്ചയോടെയാണ്‌ മാത്യു കലക്‌ടറേറ്റിലെത്തി തന്റെ സഹായം ജില്ലാ കലക്‌ടര്‍ ടി.വി. അനുപമയെ ഏല്‍പ്പിച്ചത്‌. ലോട്ടറി വിറ്റ്‌ കിട്ടിയ ഇന്നലത്തെ വരുമാനമാണ്‌ മാത്യു കൈമാറിയത്‌. തന്നെക്കൊണ്ടാകാവുന്ന സഹായമെങ്കിലും സഹജീവികള്‍ക്കുവേണ്ടി ചെയ്യാനുള്ള ആഗ്രഹമായിരുന്നു മാത്യുവിന്‌. ലോട്ടറി വിറ്റ്‌ ഉപജീവനം നടത്തുന്ന രോഗിയായ മാത്യുവിന്റെ കരുണ കലക്‌ടര്‍ നിറഞ്ഞ മനസോടെ ഏറ്റുവാങ്ങി. വളരെ സ്‌നേഹത്തോടെ മാത്യുവിനെ സ്വീകരിച്ച കലക്‌ടര്‍ ടി.വി. അനുപമ തൊഴുകൈയോടെയാണ്‌ അദ്ദേഹത്തെ പറഞ്ഞയച്ചത്‌.

Ads by Google
Advertisement
Sunday 09 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW