Saturday, January 19, 2019 Last Updated 41 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.19 AM

ധനസഹായ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി

uploads/news/2018/09/247029/4.jpg

പാലക്കാട്‌: മഴക്കെടുതിയെ തുടര്‍ന്ന്‌ വീടുകള്‍ക്ക്‌ നാശനഷ്‌ടം സംഭവിച്ചവര്‍ക്കുള്ള അടിയന്തര ധനസഹായ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന്‌ മന്ത്രി എ.കെ. ബാലന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരണത്തിന്റെ ഭാഗമായി ജില്ലാ കലക്‌ടറുടെ കോണ്‍ഫറന്‍സ്‌ ഹാളില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തഹസില്‍ദാര്‍മാര്‍ റിപ്പോര്‍ട്ട്‌ നല്‍കുന്നതിന്റെ അടിസ്‌ഥാനത്തില്‍ വില്ലേജുകളെ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിക്കാനാണ്‌ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ 165 ദുരിതാശ്വാസ ക്യാമ്പുകളിലായി 5241 കുടുംബങ്ങളിലെ 16,684 പേരാണ്‌ ഉണ്ടായിരുന്നത്‌. ഇപ്പോള്‍ അപ്‌നാ ഘര്‍ അടക്കം രണ്ട്‌ ക്യാമ്പുകളിലായി 24 കുടുംബങ്ങളിലെ 79 പേരാണുള്ളത്‌. നിലവില്‍ ഭക്ഷണത്തിന്റെ പ്രശ്‌നമില്ലെന്നും അറിഞ്ഞും കേട്ടും ജനങ്ങള്‍ സംഭാവന നല്‍കിയെന്നും മന്ത്രി പറഞ്ഞു. 500 കോടിയുടെ നഷ്‌ടമാണ്‌ ജില്ലയില്‍ പ്രാഥമികമായി കണക്കാകുന്നത്‌. പുനരധിവാസവും പുനര്‍ നിര്‍മാണത്തിനും ആവശ്യമായ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ മൂന്ന്‌ തട്ടിലായി കണ്ടെത്തുന്നതിനാണ്‌ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന്‌ മന്ത്രി അറിയിച്ചു.
എം.ബി. രാജേഷ്‌ എം.പി, എം.എല്‍.എ.മാരായ വി.ടി. ബല്‍റാം, ഷാഫി പറമ്പില്‍, കെ.വി. വിജയദാസ്‌, കെ. ബാബു, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ശാന്തകുമാരി, ജില്ലാ കലക്‌ടര്‍ ഡി. ബാലമുരളി, എ.ഡി.എം. ടി. വിജയന്‍, പങ്കെടുത്തു.

Ads by Google
Advertisement
Sunday 09 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW