Sunday, September 09, 2018 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.19 AM

എ.കെ. ബാലനെ മന്ത്രിസഭയില്‍നിന്ന്‌ പുറത്താക്കണം: ബി.ജെ.പി.

uploads/news/2018/09/247028/3.jpg

പാലക്കാട്‌: ഷൊര്‍ണൂര്‍ എം.എല്‍.എക്കെതിരെ ഡി.വൈ.എഫ്‌.ഐ വനിതാ നേതാവ്‌ നല്‍കിയ പരാതി പോലീസിന്‌ കൈമാറുന്നതിന്‌ പകരം മന്ത്രി എ.കെ. ബാലന്‍ സ്വയം അന്വേഷിക്കുന്നതിലൂടെ സത്യപ്രതിജ്‌ഞാ ലംഘനമാണ്‌ നടത്തിയിരിക്കുന്നതെന്ന്‌ ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ ഇ. കൃഷ്‌ണദാസ്‌ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയ മന്ത്രി എ.കെ. ബാലനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ ഗവര്‍ണര്‍ക്ക്‌ കത്ത്‌ നല്‍കുമെന്നും കൃഷ്‌ണദാസ്‌ പറഞ്ഞു.
ഭരണഘടനയോട്‌ കൂറ്‌ പ്രഖ്യാപിച്ച്‌ സത്യപ്രതിജ്‌ഞ ചെയ്‌തവര്‍ തന്നെ ഭരണഘടനാസ്‌ഥാപനങ്ങളോട്‌ വിശ്വാസമില്ലാത്ത രീതിയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഒരു എം.എല്‍.എയ്‌ക്കെതിരെ ഗുരുതര ആരോപണം ഉണ്ടായിട്ടും ഇന്നേവരെ ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്ന്‌ ഒരു നടപടിയും ഉണ്ടാകാത്തത്‌ ആ വകുപ്പിന്റെ സമ്പൂര്‍ണ പരാജയമാണെന്നും കൃഷ്‌ണദാസ്‌ ആരോപിച്ചു.
ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ പീഡനം നടക്കുമ്പോള്‍ പ്രതികരിക്കുന്ന പാലക്കാട്‌ എം.പി. എം.ബി. രാജേഷ്‌ സ്വന്തം പാര്‍ട്ടിയില്‍ നടന്ന ലൈംഗീകാരോപണ പരാതിയില്‍ മൗനം പാലിക്കുന്നത്‌ എന്തിനാണെന്ന്‌ വ്യക്‌തമാക്കണം. ഭരണഘടനയോട്‌ ആദരവുണ്ടെങ്കില്‍ എം.പി. തന്റെ മൗനം വെടിയണം. ആരോപണത്തില്‍ നാലു ദിവസത്തോളം കോണ്‍ഗ്രസ്‌ പ്രതികരിക്കാതിരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ഡി.സി.സി. പ്രസിഡന്റ്‌ വ്യക്‌തമാക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.
പി.കെ. ശശി എം.എല്‍.എ. രാജി വെയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ 12ന്‌ ചെര്‍പ്പുളശ്ശേരിയിലേക്ക്‌ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്നും കൃഷ്‌ണദാസ്‌ അറിയിച്ചു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.വി. ജയന്‍, കെ.ജി. പ്രദീപ്‌കുമാര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 09 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW