Wednesday, November 14, 2018 Last Updated 28 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.19 AM

ഒറ്റപ്പാലത്ത്‌ രണ്ടു പാലങ്ങള്‍ പുനര്‍നിര്‍മിക്കും

uploads/news/2018/09/247027/2.jpg

ഒറ്റപ്പാലം: രൂക്ഷമായ ഗതാഗതക്കുരുക്കു മൂലം ബുദ്ധിമുട്ടുന്ന ഒറ്റപ്പാലത്തിന്‌ ആശ്വാസമേകാന്‍ നഗരത്തില്‍ രണ്ടു പാലങ്ങള്‍ വീതി കൂട്ടി പുനര്‍നിര്‍മിക്കും. ഇതിനായി നഗരത്തിലെ പ്രവേശന കവാടങ്ങളായ ഈസ്‌റ്റ് ഒറ്റപ്പാലം, കണ്ണിയംപുറം പാലങ്ങളുടെ രൂപരേഖ തയ്യാറാക്കല്‍ തുടങ്ങി. 25 കോടി രൂപയാണ്‌ രണ്ടു പാലങ്ങള്‍ക്കുമായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്‌.
ഇതിനെ തുടര്‍ന്ന്‌ പാലം നിര്‍മാണത്തിന്‌ വേണ്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിര്‍മാണത്തിന്‌ മുന്നോടിയായി പൊതുമരാമത്ത്‌ ബ്രിഡ്‌ജസ്‌ ഡിസൈന്‍ വിഭാഗം ഉദ്യോഗസ്‌ഥര്‍ രണ്ട്‌ പാലങ്ങളും സന്ദര്‍ശിച്ചു. ഡിസൈന്‍ വിഭാഗം അസി. എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ കെ. അനിതാ കുമാരിയും സംഘവുമാണ്‌ പാലങ്ങള്‍ സന്ദര്‍ശിച്ചത്‌.
രണ്ട്‌ മാസത്തിനകം രൂപരേഖ തയാറാക്കി സമര്‍പ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രണ്ട്‌ പാലങ്ങള്‍ ഇപ്പോള്‍ കുപ്പിക്കഴുത്തായി മാറി. ഇത്‌ മൂലം രൂക്ഷമായ ഗതാഗതകുരുക്കാണ്‌ നഗരത്തിലേക്ക്‌ എത്തുമ്പോള്‍ ഉണ്ടാകുന്നത്‌. ഈസ്‌റ്റ് ഒറ്റപ്പാലം പാലത്തില്‍ ഒരേസമയം രണ്ട്‌ വലിയ വാഹനങ്ങള്‍ക്ക്‌ പോകാന്‍ പറ്റാത്ത അവസ്‌ഥയാണ്‌.
കാലപ്പഴക്കം മൂലമുള്ള തകര്‍ച്ചയുമുണ്ട്‌. പാലത്തിലെ കുഴികള്‍ അപകടങ്ങള്‍ക്കും വഴിവെക്കുന്നു. കണ്ണിയംപുറം പാലത്തിന്റെ കൈവരിയും, പാര്‍ശ്വഭിത്തിയും തകര്‍ന്ന നിലയിലാണ്‌. കണ്ണിയംപുറം പാലം പുനര്‍നിര്‍മ്മിക്കാന്‍ ഏകദേശം ധാരണയായിട്ടുണ്ടെങ്കിലും ഈസ്‌റ്റ് ഒറ്റപ്പാലം പാലത്തിന്റെ കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്‌.
പാലത്തിന്‌ ഇരുവശത്തും രാഷ്‌ട്രീയ പാര്‍ട്ടികളുടെ സ്‌മാരകങ്ങള്‍ നില്‍ക്കുന്നതിനാല്‍ പാലം വീതി കൂട്ടി പുനര്‍നിര്‍മിക്കുന്നതിന്‌ സ്‌ഥലമേറ്റെടുക്കലോ മറ്റ്‌ നടപടികളോ തീരുമാനമായിട്ടില്ല. ഇതിന്‌ പകരം നഗരസഭ മാര്‍ക്കറ്റ്‌ കോംപ്ലക്‌സിന്റെയും, മായന്നൂര്‍ പാലം റോഡ്‌ കവലയുടേയും ഭാഗത്ത്‌ കൂടി പാലം നിര്‍മിക്കാനും ആലോചനയുണ്ട്‌.

Ads by Google
Advertisement
Sunday 09 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW