Friday, June 28, 2019 Last Updated 19 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.18 AM

'ജീവിതമാണ്‌ ലഹരി' ആദിവാസി ഊരുകളില്‍ പാഠശലാക്ക്‌ തുടക്കം

uploads/news/2018/09/247025/1.jpg

മലപ്പുറം: വിദ്യാര്‍ഥികളുടെ സമഗ്ര മുന്നേറ്റം ലക്ഷ്യമാക്കി ജനമൈത്രി എക്‌സൈസ്‌
സ്‌ക്വാഡ്‌ ജീവിതമാണ്‌ ലഹരി എന്ന പേരില്‍ ആദിവാസി ഊരുകളില്‍ നടപ്പിലാക്കുന്ന പാഠശാല പദ്ധതിക്ക്‌ എടക്കരയില്‍ തുടക്കമായി. എടക്കര പഞ്ചായത്തിലെ മണക്കാട്‌ എരട്ടാംകുളം, ചുങ്കത്തറ പഞ്ചായത്തിലെ കോട്ടേപ്പാടം എന്നീ കോളനികളിലാണ്‌ പരിപാടിക്ക്‌ തുടക്കമായത്‌. റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ഫിനാന്‍ഷ്യല്‍ ഇന്‍ക്‌ളൂഷന്‍ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഡിപാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെയാണ്‌ ജനമൈത്രി എക്‌സൈസ്‌ വകുപ്പ്‌ ഗ്രാമം മധരുതരം-ലഹരി വിമുക്‌തം, ജീവിതമാണ്‌ ലഹരി എന്നീ പേരുകളില്‍ കോളനികളില്‍ പഠന വീട്‌ ആരംഭിച്ചിരിക്കുന്നത്‌.
കുടുംബാംഗങ്ങള്‍ മദ്യപിച്ചും മറ്റും ബഹളം വെക്കുന്നതിനാല്‍ പല കുട്ടികള്‍ക്കും
പഠനകാര്യത്തില്‍ ശ്രദ്ധിക്കാനാകുന്നില്‌ളെന്ന്‌ കോളനി സന്ദര്‍ശന വേളകളില്‍
എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ കണ്ടത്തെിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന ചിന്തയില്‍ ലിറ്റററി കൗണ്‍സിലിന്റെ സഹായം തേടുകയും ചെയ്‌തു. കോളനിക്കാരുടെ സഹകരണത്തോടെ കണ്ടത്തെുന്ന സ്‌ഥലങ്ങളില്‍ ഓരോ പഠന വീടുകള്‍ക്കുമുള്ള ബെഞ്ച്‌, ഡെസ്‌ക്‌, ബോര്‍ഡ്‌, അലമാര, വെളിച്ചം തുടങ്ങിയ അടിസ്‌ഥാന സൗകര്യങ്ങള്‍ ലിറ്റററി കൗണ്‍സില്‍ അനുവദിച്ചു. കോട്ടേപ്പാടം, എരട്ടയാംകുളം എന്നിവിടങ്ങളിലെ പഠന വീടുകള്‍ ആര്‍.ബി.ഐ മാനേജര്‍ പി.ജി. ഹരിദാസ്‌ കുട്ടികള്‍ക്കായി തുറന്നുകൊടുത്തു. കോളനികളില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയവരെയാണ്‌ പഠനവീടുകളില്‍ അധ്യാപകരായി നിയമിച്ചിട്ടുള്ളത്‌. കുടുംബശ്രീയുടെ സഹായത്തോടെയാണ്‌ ഇവരെ കണ്ടത്തെി ഹോണറേറിയം വ്യവസ്‌ഥയില്‍ നിയമനം
നടത്തിയിരിക്കുന്നത്‌. വൈകിട്ട്‌ അഞ്ച്‌ മുതല്‍ രാത്രി എട്ട്‌ മണി വരെ പാഠശാലകള്‍
പ്രവര്‍ത്തിക്കും. ഇതിന്‌ പുറമെ കോളനികളിലെ പൊതു ഇടമായി മാറ്റി പഠനവീടുകളെ ഒരു ഫെസിലിറ്റേഷന്‍ സെന്ററാക്കി ഉയര്‍ത്തിക്കൊണ്ടുവരാനും നീക്കമുണ്ട്‌. ഊരുകളില്‍ സമ്പാദ്യശീലം വളര്‍ത്തിയെടുക്കുന്നതിനും കുടുംബശ്രീ യൂനിറ്റുകള്‍
വിപുലപ്പെടുത്തുന്നതിനും ആവശ്യമായ ബോധവല്‍കരണവും നല്‍കി. കുട്ടികളുടെവിദ്യഭ്യാസ കാര്യം, അംഗങ്ങളുടെ ആരോഗ്യ സംരക്ഷണം എന്നിവയെ കുറിച്ചും ലഹരിയുടെ ഉപയോഗത്തിന്‌ എതിരെയുള്ള കാര്യങ്ങളും വിശദീകരിച്ച പരിപാടി എടക്കര ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ നടന്നു. പി.ടി.എ പ്രസിഡന്റ്‌ കെ. രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക്‌ റിസര്‍വ്‌ ബാങ്കും രാജ്യത്തിന്റെ ധനശാസ്‌ത്രവും എന്ന വിഷയത്തില്‍ പി.ജി. ഹരിദാസ്‌ ക്‌ളാസെടുത്തു. ചടങ്ങില്‍ അഞ്ച്‌ വിദ്യാര്‍ഥികള്‍ക്ക്‌ ബാങ്ക്‌ അക്കൗണ്ട്‌ ആരംഭിക്കുന്നതിനാവശ്യമായ പണവുംനല്‍കി. എഫ്‌.എല്‍.സി അഡൈ്വസര്‍ വിദ്യാവതി, വാര്‍ഡ്‌ അംഗങ്ങളായ കെ. അബ്‌ദുല്‍ ഖാദര്‍, ഒ.ടി. പ്രഭാവതി, ആദിവാസി കുടുംബശ്രീ ജില്ല കോര്‍ഡിനേറ്റര്‍ ശ്രീരാജ്‌, നിലമ്പൂര്‍ താലൂക്ക്‌ കോര്‍ഡിനേറ്റര്‍ ഷാനു, പ്രധാനാധ്യാപകന്‍ എബ്രഹാം മാത്യു, ഊര്‌ മൂപ്പന്‍മാരായ ബില്ലി, ചേന്നന്‍, അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പി.സി. സുനില്‍കുമാര്‍, പ്രിവന്റീവ്‌ ഓഫീസര്‍ ആര്‍.പി. സുരേഷ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ പി.വി. മുകുന്ദഘോഷ്‌, ഇ.ടി. ജയാനന്ദന്‍, ബി.ഹരിദാസ്‌,
ജിഷില്‍ നായര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 09 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW