Friday, July 05, 2019 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.18 AM

പ്രളയബാധിത മേഖലകളിലെ പാമ്പുകളെ വലയിലാക്കാന്‍ വനംവകുപ്പ്‌

uploads/news/2018/09/247024/4.jpg

കോട്ടയം: പ്രളയ ബാധിത മേഖലകളിലെ വീടുകളില്‍ കയറിക്കൂടിയ വിഷപ്പാമ്പുകളെ വലയിലാക്കാന്‍ വനംവകുപ്പ്‌ സംഘം.നട്ടാശേരി തടിഡിപ്പോയിലുളള ഡിവഷന്‍ ഓഫീസ്‌ കേന്ദ്രീകരിച്ചാണ്‌ പ്രവര്‍ത്തനം.പാമ്പുപിടുത്തത്തില്‍ പ്രാവീണ്യമുളള ഉദ്യോഗസ്‌ഥന്‍ അബീഷിനെ ഈ ദൗത്യത്തിനായി തേക്കടിയില്‍ നിന്നും കോട്ടയത്ത്‌ എത്തിച്ചിട്ടുണ്ട്‌.
കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുളളില്‍ ആറു പെരുമ്പാമ്പിനെയും നാലു മൂര്‍ഖനെയും ഫോറസ്‌റ്റ്‌ സംഘം ഇതിനോടകം പിടികൂടി.ഇന്നലെ നീലംപേരൂര്‍ ചന്ദ്രത്തില്‍ ചന്ദ്രലേഖയുടെ വീട്ടിലെ മുറിയില്‍ കഴിഞ്ഞിരുന്ന മൂര്‍ഖനെയാണ്‌ സംഘം പിടികൂടിയത്‌.പ്രളയജലത്തോടൊപ്പം ഒഴുകിയെത്തിയ പാമ്പുകള്‍ വെളളത്തില്‍ മുങ്ങിയ മിക്ക വീടുകള്‍ക്കുളളിലും കടന്നുകൂടുന്നത്‌ പതിവാണ്‌.വീടിന്റെ മച്ചിലും പാത്രങ്ങള്‍ക്കിടയിലും മറ്റുമാണ്‌ ഇവ ഒളിക്കുന്നത്‌.വീടുകള്‍ വൃത്തിയാക്കുമ്പോള്‍ പാമ്പുകള്‍ ഉണ്ടോയെന്ന്‌ സൂക്ഷിക്കാണമെന്ന്‌ ജില്ലാ ഭരണകൂടം മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.പിടികൂടുന്ന പാമ്പുകളെ എരുമേലി വനത്തിലേക്കാണ്‌ വിടുന്നത്‌.

Ads by Google
Advertisement
Sunday 09 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW