Sunday, November 18, 2018 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.18 AM

എട്ടുനോമ്പ്‌ പെരുന്നാള്‍ സമാപിച്ചു

uploads/news/2018/09/247023/3.jpg

മണര്‍കാട്‌: വൃതശുദ്ധിയില്‍ നോമ്പുനോറ്റെത്തിയ പതിനായിരങ്ങള്‍ പങ്കെടുത്ത വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ്‌ പെരുന്നാള്‍ സമാപിച്ചു. പെരുന്നാളിനോടനുബന്ധിച്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം വിശ്വാസികള്‍ക്ക്‌ ദര്‍ശനത്തിനായി തുറക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശിക്കുന്നതിനു നാനാജാതിമതസ്‌ഥരായ വിശ്വാസികള്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന്‌ എത്തിയിരുന്നു. രാത്രി വൈകിയും പള്ളിയിലേക്ക്‌ ഭക്‌തജനപ്രവാഹമായിരുന്നു.
ഇന്നലെ രാവിലെ പ്രധാന പള്ളിയില്‍ നടന്ന പ്രഭാത പ്രാര്‍ഥനയ്‌ക്കും മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കും മൈലാപ്പൂര്‍ ഭദ്രാസന മെത്രാപോലീത്ത ഐസക്ക്‌ മോര്‍ ഒസ്‌താത്തിയോസ്‌ പ്രധാനകാര്‍മ്മികത്വം വഹിച്ചു. ഉച്ചകഴിഞ്ഞ്‌ രണ്ടിനു കരോട്ടെ പള്ളിയിലേക്കുള്ള പ്രദക്ഷിണവും തുടര്‍ന്ന്‌ ആശീര്‍വാദവും നടന്നു. ആന്‍ഡ്രൂസ്‌ കോര്‍എപ്പിസ്‌കോപ്പ ചിരവത്തറ, ഫാ. ജെ. മാത്യു മണവത്ത്‌, ഫാ. എബി കുറിച്ചിമല എന്നിവര്‍ പ്രദക്ഷിണത്തിന്‌ നേതൃത്വം വഹിച്ചു. വൈകുന്നേരം മൂന്നിന്‌ നേര്‍ച്ചവിളമ്പും നടന്നു. 1101 പറ അരിയുടെ പാച്ചോര്‍ നേര്‍ച്ചയാണ്‌ തീര്‍ത്ഥാടകര്‍ക്കായി പള്ളികാര്യത്തില്‍ നിന്ന്‌ ക്രമീകരിച്ചത്‌.
ഇന്ന്‌ രാവിലെ കുര്‍ബാനയ്‌ക്കു മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ്‌ മോര്‍ പോളിക്കാര്‍പ്പോസ്‌ പ്രധാനകാര്‍മ്മികത്വം വഹിക്കും. നാളെ ക്‌നാനായ അതിഭദ്രാസന കല്ലിശേരി മേഖലാ മെത്രാപോലീത്ത കുറിയാക്കോസ്‌ മോര്‍ ഗ്രിഗോറിയോസും 11ന്‌ അങ്കമാലി പെരുമ്പാവൂര്‍ മേഖലാ മെത്രാപ്പോലീത്ത എബ്രഹാം മോര്‍ സേവേറിയോസും 12ന്‌ അങ്കമാലി മൂവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്ത മാത്യൂസ്‌ മോര്‍ അന്തീമോസും 13ന്‌ മംലാപുരം ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ്‌ മോര്‍ അന്തോണിയോസും 14ന്‌ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ്‌ മോര്‍ പീലക്‌സീനോസും കുര്‍ബാനയ്‌ക്കു നേതൃത്വം നല്‍കും. 14നു ശ്ലീബാ പെരുന്നാള്‍ ദിനത്തില്‍ സന്ധ്യാപ്രാര്‍ഥനയ്‌ക്കു നട അടയ്‌ക്കും. പെരുന്നാളിനോടനുബന്ധിച്ചുള്ള ദീപാലങ്കാരങ്ങളുടെ ദൃശ്യവിരുന്നും 14 വരെയുണ്ട്‌.

Ads by Google
Advertisement
Sunday 09 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW