Tuesday, November 13, 2018 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.18 AM

വിനായക ചതുര്‍ഥി; മള്ളിയൂരിലേക്ക്‌ ഭക്‌തജന പ്രവാഹം

uploads/news/2018/09/247022/2.jpg

മള്ളിയൂര്‍: ദര്‍ശന പ്രാധാന്യമുള്ള മള്ളിയൂര്‍ വിനായക ചതുര്‍ഥിയോടനുബന്ധിച്ചു നടക്കുന്ന ആറു ദിനങ്ങളിലെ ഉത്സവ ബലിക്ക്‌ ഇന്നലെ തുടക്കമായതോടെ ഭക്‌തജന പ്രവാഹവും ആരംഭിച്ചു.
മുളയിടീല്‍ കഴിഞ്ഞ നിവേദ്യ സ്‌ഥാനത്തെ ശ്രീ ഭൂതബലിയ്‌ക്ക്‌ ശേഷമുള്ള ഉത്സവബലിയാണ്‌ ശ്രദ്ധേയ ചടങ്ങ്‌. കേരള തന്ത്രശാസ്‌ത്ര പ്രകാരം ചിട്ടപ്പെടുത്തിയതും ദൈര്‍ഘ്യമേറിയതുമായ ക്രിയയയാണ്‌ ഉത്സവബലി.
പതിവു പൂജകള്‍ക്ക്‌ ശേഷം കഴകക്കാര്‍ തയ്യാറാക്കി വെയ്‌ക്കതുന്ന കുത്തു വിളക്കിലേയ്‌ക്ക്‌ അഗ്നി പകരുന്നതാണ്‌ ആദ്യ ചടങ്ങ്‌. ഇതിനു ശേഷം തുകല്‍ ഉപയോഗിച്ചു നിര്‍മ്മിച്ച മരപ്പാണിയും ചേങ്ങിലയും ശംഖും പ്രത്യേക ലയവിന്യാസത്തില്‍ മുഴക്കി പാണികൊട്ട്‌ നടത്തും ഇതിനായി ക്ഷേത്ര ഊരാളന്റെയും തന്ത്രിയുടെയും അനുവാദം വാങ്ങും. പിന്നീട്‌ ഹവിസ്‌ തൂവല്‍ നടക്കും.
സപ്‌തമാതൃക്കള്‍ക്ക്‌ ബലിയര്‍പ്പിച്ച ശേഷം പഴുക്കാ മണ്ഡലത്തില്‍ ഇരുത്തുന്ന ദേവനു ദീപാരാധന നടത്തും. തന്ത്രി മണിയത്താറ്റ്‌ ആര്യന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ്‌ ഉത്സവബലി നടകുക. വാഴാഴ്‌ച വരെ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 12 വരെ യാണ്‌ ഉത്സവബലി ചടങ്ങുകള്‍ നടക്കുക.
മള്ളിയൂരില്‍ ഇന്ന്‌: രാവിലെ 5 ന്‌ നിര്‍മ്മാല്യദര്‍ശനം, 5.30 ന്‌ ഉഷപൂജ, 6.30 ഗണപതി ഹോമം, 8 ന്‌ കാഴ്‌ച ശ്രീബലി, 9 ന്‌ നവഗാഭിഷേകം, 9.30 ഉത്സവബലി , വൈകിട്ട്‌ 6.30 ന്‌ ദീപാരാധന, 9.30 വിളക്ക്‌.

Ads by Google
Advertisement
Sunday 09 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW