Sunday, September 09, 2018 Last Updated 6 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.18 AM

വേമ്പനാട്ട്‌ കായല്‍ 'മാലിന്യക്കടലായി'

uploads/news/2018/09/247021/1.jpg

കോട്ടയം: കിഴക്കന്‍ മേഖലയുടെ കുപ്പത്തൊട്ടിയായി വേമ്പനാട്‌ കായല്‍. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ മുതല്‍ പ്ലാസ്‌റ്റിക്‌ കസേരകള്‍ വരെ പ്രളയത്തില്‍ ഒഴുകിയെത്തിയതു കായലിന്റെ അടിത്തട്ടിലേക്ക്‌. വിസ്‌തൃതി കുറഞ്ഞു മാലിന്യക്കൂമ്പാരമായി മാറിക്കൊണ്ടിരുന്ന കായലിനു മറ്റൊരു തിരിച്ചടിയായി പ്രളയം. രണ്ടു വെള്ളപ്പൊക്കത്തിലായി 10000 ടണ്ണിലേറെ പ്ലാസ്‌റ്റിക്‌ മാലിന്യം കായലില്‍ എത്തിയിട്ടുണ്ടാകുമെന്നാണു നിരീക്ഷകരുടെ നിഗമനം.
വീടിന്റെ ചുറ്റുവട്ടങ്ങളിലും വഴിയിലും ഉപേക്ഷിക്കുന്ന മിഠായി കടലാസ്‌, ബിസ്‌കറ്റ്‌ കൂടുകള്‍, കളിപ്പാട്ടങ്ങള്‍, അലങ്കാര വസ്‌തുക്കള്‍, പാത്രങ്ങള്‍ തുടങ്ങിയ പ്ലാസ്‌റ്റിക്‌ ഉല്‍പന്നങ്ങളാണു കായലിന്റെ അടിത്തട്ടിലെത്തിയിരിക്കുന്നത്‌. പ്ലാസ്‌റ്റിക്‌ കുപ്പികള്‍ മാത്രമാണു ഒഴുക്കിനിടെ വെള്ളത്തില്‍ കാണാനുണ്ടായിരുന്നത്‌.
സ്വഭാവികമായി വെള്ളത്തിലേക്ക്‌ ഒഴുകിയെത്തിയതിനൊപ്പം വീടുകളിലെ പ്ലാസ്‌റ്റിക്‌ മാലിന്യം ഉപേക്ഷിക്കാനായി പ്രളയകാലത്തെ കണ്ടവരുമുണ്ട്‌. പ്ലാസ്‌റ്റിക്‌ കസേരകള്‍, പാത്രങ്ങള്‍ എന്നിവ ഇത്തരത്തില്‍ ഉപേക്ഷിച്ചവര്‍ നിരവധിയാണ്‌.
ഇതിനു പുറമേ കക്കൂസ്‌ മാലിന്യം, ഇറച്ചി, മീന്‍ കടകളിലെ മാലിന്യം എന്നിവയെല്ലാം വ്യാപകമായി കായലില്‍ ഒഴുകിയെത്തിയിട്ടുണ്ട്‌. രണ്ടു തവണയായുണ്ടായ പെരുമഴയില്‍ വേമ്പനാട്ട്‌ കായലിലേക്ക്‌ എത്തുന്ന രണ്ടു പ്രധാന നദികളായ മീനച്ചിലാറും, കൊടൂരാറും കരകവിഞ്ഞൊഴുകുകയായിരുന്നു. പല സ്‌ഥലത്തും കിലോമീറ്ററുകളോളം ഈ നദികള്‍ കയറിയൊഴുകി. ഇവിടങ്ങളിലുണ്ടായിരുന്ന മാലിന്യമെല്ലാം ശേഖരിച്ചയായിരുന്നു പ്രളയ ജലത്തിന്റെ ഒഴുക്ക്‌.
ഇത്തരത്തില്‍ ഒഴുകിയെത്തിയ മാലിന്യങ്ങള്‍ ഇല്ലിക്കല്‍ പാലം, കൈപ്പുഴ മുട്ടു പാലം, കായലിന്റെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും അടിഞ്ഞു കൂടിയിട്ടുണ്ട്‌. ഒഴുകിയെത്തിയ മാലിന്യങ്ങള്‍ പതിയെ പൊടിഞ്ഞ്‌ വെള്ളത്തില്‍ അലിഞ്ഞു ചേരുന്നതു ഗുരുതര പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ക്കു വഴിതെളിയ്‌ക്കും. പല ഘട്ടങ്ങളിലായി 40 ശതമാനം വരെ കൈയേറിയ വേമ്പനാട്ട്‌ കായലിലാണ്‌ ഇപ്പോള്‍ പ്രളയ മാലിന്യം വിനയായി മാറുന്നത്‌.

Ads by Google
Advertisement
Sunday 09 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW