പാലാ: എസ്.എന്‍.ഡി.പിയോഗം മീനച്ചില്‍ യൂണിയന് പ്രമോട്ട്ചെയ്യുന്ന ശ്രീനാരായണപരമഹംസദേവ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 2018-19 ലേക്കുള്ള 582 ലക്ഷം രൂപയുടെ ബജറ്റ്്് വാര്‍ഷിക പൊതുയോഗം പാസാക്കി. 582 ലക്ഷം രൂപ വരവും 581.5 ലക്ഷം രൂപ ചിലവും 50,000 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് ട്രസ്റ്റ് സെക്രട്ടറി കെ.എം സന്തോഷ്കുമാര്‍ അവതരിപ്പിച്ചു. എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു.
മീനച്ചില്‍ യൂണിയന് പ്രതിസന്ധികളെ അതീജീവിച്ച് മുന്നേറുന്ന യോഗത്തിന്റെ കീഴിലുള്ള പ്രധാനയൂണിയനുകളിലൊന്നാണന്നും പിന്നാക്ക പ്രദേശമായ പൂഞ്ഞാറില്‍ ഒരു ഉന്നത വിദ്യാഭ്യാസസ്ഥാപനം രൂപീകരിക്കാനായത് ചരിത്രപരമായ നേട്ടമാണന്നും അദ്ദേഹം പറഞ്ഞു. യോഗം അസിസ്റ്റന്റ് സെക്രട്ടറി രമേശ്്് അടിമാലി ട്രസ്റ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.
2016-17 ലെ വരവ്-ചെലവ് കണക്കും പ്രവര്‍ത്തന റിപ്പോര്‍ട്ടും യോഗം ഐകകണേ്ഠ പാസാക്കി. 2014-ല്‍ ആരംഭിച്ച എസ്.എന്‍.പി ദേവ ട്രസ്റ്റ് നാല് കോടിയിലധികം ആസ്തിയുള്ള പ്രസ്ഥാനമായി മാറിയെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.ട്രസ്റ്റിനും കോളേജിനുമെതിരേ വ്യാജപരാതികളും വ്യവഹാരങ്ങളും നല്‍കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനും പുതുതായി 250 അംഗങ്ങളെ ട്രസ്ററില്‍ ചേര്‍ക്കുന്നതിനും യോഗം തീരുമാനിച്ചു.
കെ.കെ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സുരേഷ് ഇട്ടിക്കുന്നേല്, പ്രവീണ്‍മോഹന്‍,ബാബു നാരായണന് തന്ത്രി, സുരേഷ് തടമുറി, കെ.കെ സുകുമാരന്‍ കരോട്ട് കൊടൂര്, കെ.പി രവീന്ദ്രന്, സതീഷ്മണി, വിനോദ് മൂന്നിലവ്,കെ.ബി കലേഷ്, ടി.കെ ഷാജി,ടി.കെ ലക്ഷ്മിക്കുട്ടി,ബിജുനാരായണ് എന്നിവര്‍ പ്രസംഗിച്ചു.