Saturday, November 17, 2018 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.17 AM

പാലാ സിന്തറ്റിക്‌ ട്രാക്ക്‌ സ്‌റ്റേഡിയത്തില്‍ ഗ്യാലറികളും ലൈറ്റുകളും വേണം

പാലാ: മുനിസിപ്പല്‍ ഗ്രീന്‍ഫീല്‍ഡ്‌ സിന്തറ്റിക്‌ ട്രാക്ക്‌ സ്‌റ്റേഡിയത്തില്‍ കൂടുതല്‍ ലൈറ്റുകളും ഗ്യാലറികളും സ്‌ഥാപിക്കണമെന്ന്‌ ശുപാര്‍ശ. സ്‌റ്റേഡിയം മാനേജ്‌മെന്റ്‌ കമ്മറ്റി യോഗത്തിലാണ്‌ അംഗങ്ങള്‍ ആവശ്യമുന്നയിച്ചത്‌.
സ്‌റ്റേഡിയത്തില്‍ ആളുകള്‍ നടക്കാനുപയോഗിക്കുന്ന സമയവും വിവിധ കായിക പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സമയവും ക്രമീകരിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. നഗരസഭയില്‍നിന്ന്‌ വിതരണം ചെയ്യുന്ന തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക്‌ മാത്രമേ ഇനി മുതല്‍ സ്‌റ്റേഡിയത്തില്‍ നടപ്പ്‌ വ്യായാമത്തിനും മറ്റു കായിക പരിശീലനത്തിനും അനുവാദം കൊടുക്കൂവെന്നും യോഗം തീരുമാനമെടുത്തു.
ചെയര്‍പേഴ്‌സണ്‍ പ്രഫ. സെലിന്‍ റോയിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എം. മാണി എം.എല്‍.എ, ജോസ്‌ കെ. മാണി എം.പി, കൗണ്‍സിലര്‍മാരായ ബിജി ജോജോ കുടക്കച്ചിറ, ബിനു പുളിക്കക്കണ്ടം, ലീന സണ്ണി, സുഷമ രഘു, ലിസ്യു ജോസ്‌, റോയി ഫ്രാന്‍സിസ്‌, മുന്‍ കൗണ്‍സിലര്‍ ഷാജു തുരുത്തന്‍, കായികാദ്ധ്യാപകരായ വി.സി. ജോസഫ്‌, കെ.പി. സതീഷ്‌ കുമാര്‍, വി.സി. അലക്‌സ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 09 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW