Sunday, September 09, 2018 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.17 AM

കാലാപ്പഴക്കംചെന്ന കെട്ടിടങ്ങളുടെ ജീര്‍ണാവസ്‌ഥ പരിശോധിക്കണം

പാലാ: നഗരവീഥിയിലുള്ള കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ ജീര്‍ണ്ണാവസ്‌ഥ പരിശോധിച്ച്‌ നടപടിയെടുക്കാന്‍ നഗരസഭാ അധികൃതര്‍ തയാറാകണമെന്ന്‌ പാലാ പൗരസമിതിയോഗം ആവശ്യപ്പെട്ടു.
അടുത്തിടെയുണ്ടായ വെള്ളപ്പൊക്കങ്ങളിലും കനത്ത മഴയിലും ടൗണിലുള്ള തടിയില്‍ നിര്‍മ്മിച്ച കടകളും വ്യാപാരസ്‌ഥാപനങ്ങളും അപകടാവസ്‌ഥയിലാണ്‌.
ജനങ്ങളുടെ ജീവന്‌ ഭീഷണിയായ ഇത്തരം കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിച്ച്‌ ഉറപ്പാക്കണമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പി. പോത്തന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സേബി വെള്ളരിങ്ങാട്ട്‌, ജോയി ചാലില്‍, ജെയിംസ്‌ ചാലില്‍, രാമചന്ദ്രന്‍ പറമ്പേട്ട്‌, അനിരുദ്ധന്‍ ഇടനാട്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 09 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW