Sunday, September 09, 2018 Last Updated 11 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.17 AM

പിങ്ക്‌ പാലായുടെ ഭാഗമായിട്ട്‌ ഇന്ന്‌ ഒരുവയസ്‌

പാലാ: സ്‌തീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷഒരുക്കുന്ന പിങ്ക്‌ പൊലീസ്‌ പാലായിലെത്തിയിട്ട്‌ ഇന്ന്‌ ഒരു വര്‍ഷം തികയുന്നു. പാലാ ഡി.വൈ.എസ്‌പി.യുടെ കീഴിലാണ്‌ വനിതകളായ 2 എസ്‌.ഐ, 6 സി.പി.ഒമാര്‍ എന്നിവരുള്‍പ്പെടുന്ന ഉള്‍ പട്രോളിങ്‌ ടീം പ്രവര്‍ത്തിച്ചുവരുന്നത്‌.. പ്രത്യേക പരിശീലനം നേടിയ സംഘമാണ്‌ ടീമിലുള്ളത്‌. രാവിലെ 8 മുതല്‍ വൈകിട്ട്‌ 8 വരെയാണ്‌ ഇവരുടെ പ്രവര്‍ത്തന സമയം.
പോലീസ്‌ കണ്‍ട്രോള്‍ റൂമില്‍ മോണിറ്ററിങ്‌ വിഭാഗത്തില്‍ സജ്‌ജീകരിച്ചിരിക്കുന്ന കംപ്യൂട്ടര്‍ മുഖേനയാണ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്‌. പട്രോളിങ്‌ വാഹനത്തിന്റെ മുകളില്‍ നിരീക്ഷണ ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്‌. വാഹനത്തിനുള്ളിലെ മോണിറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതോടെ വാഹനം നില്‍ക്കുന്ന സ്‌ഥലത്തെ മുന്‍പിലെയും പിന്നിലെയും മുഴുവന്‍ വിവരങ്ങളും ക്യാമറയില്‍ പതിയും.
ടീമിലെ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ എല്ലാവരും വനിതകളാണ്‌. കണ്‍ട്രോള്‍ റൂമിലെ മോണിറ്ററിങ്‌ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരും വനിതകള്‍തന്നെ.
1515 നമ്പരിലേക്കു ഫോണ്‍ ഡയല്‍ ചെയ്യുമ്പോള്‍ പൊലീസ്‌ കണ്‍ട്രോള്‍ റൂമിലാണ്‌ വിവരം എത്തുന്നത്‌. ഇവിടെ നിന്നു പ്രത്യേകം സജ്‌ജീകരിച്ച കംപ്യൂട്ടര്‍ സംവിധാനം വഴി റൂട്ട്‌ തയാറാക്കി റോഡിലുള്ള വാഹനത്തിലേക്കു ഞൊടിയിടക്കുള്ളില്‍ വിവരം എത്തും. അവര്‍ അപ്പോള്‍ തന്നെ സഹായം വേണ്ട സ്‌ഥലത്തേക്ക്‌ കുതിച്ചെത്തും എസ്‌.ഐമാരായ മിനി, കുഞ്ഞുമോള്‍, സീനിയര്‍ സിപി.ഒമാരായ മഞ്‌ജുഷ, മറിയാമ്മ, സി.പി.ഒ മാരായ ഇന്ദു, ബിന്ദു, കണ്‍സി, രമ്യ എന്നിവരാണ്‌ പാലായിലെ പിങ്ക്‌ പോലീസിലുള്ളത്‌. പരാതിക്കാര്‍ 1515 എന്ന കണ്‍ടോള്‍ നമ്പരില്‍ വിളിച്ചാല്‍ പിങ്ക്‌ പോലീസിന്റെ സേവനം ലഭ്യമാകും. അപകടസാഹചര്യങ്ങളില്‍ നിന്നാണ്‌ വിളിച്ചതെങ്കിലും ഫോണിന്റെ ജിപിഎസ്‌ ഉപയോഗിച്ച്‌ സ്‌ഥലം കണ്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പിങ്ക്‌ പോലീസിനാകും. സ്‌ത്രീകള്‍ ഒറ്റക്ക്‌ കഴിയുന്ന വീടുകള്‍ മനസിലാക്കി അവര്‍ക്ക്‌ നമ്പരുകള്‍ നല്‍കിയിട്ടുണ്ട്‌. ഹോസ്‌റ്റലുകള്‍, കോണ്‍വെന്റുകള്‍, സ്‌കൂളുകള്‍ തുടങ്ങിയവയും പിങ്ക്‌ പോലീസിന്റെ നിരീക്ഷണത്തിലുണ്ട്‌. അവശ്യസാഹചര്യങ്ങളില്‍ ഗതാഗതപരിശോധനക്കും പിങ്ക്‌ പോലീസ്‌ രംഗത്തുണ്ടാവും.

Ads by Google
Advertisement
Sunday 09 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW