Sunday, November 18, 2018 Last Updated 15 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.17 AM

വെള്ളിലാപ്പിള്ളി ജങ്‌ഷനില്‍ അപകട പരമ്പര; യാത്രക്കാര്‍ ഭീതിയില്‍

രാമപുരം: വെള്ളിലാപ്പിള്ളി ജങ്‌ഷന്‍ സ്‌ഥിരമായി അപകട മേഖലയായി മാറുന്നു.
അടുത്ത നാളില്‍ നിരവധി അപകടങ്ങള്‍ ഇവിടെ ഉണ്ടായതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്‌.
ഇന്നലെ രാവിലെ 11ന്‌ ഇരുചക്രവാഹനവും ടോറസ്‌ ലോറിയും കൂട്ടിയിടിച്ച്‌ വള്ളവന്‍കോട്ട്‌ വി.റ്റി. ചാണ്ടി(77) മരണമടഞ്ഞിരുന്നു. അടുത്തനാളില്‍ കിഴക്കേക്കര മനോജിന്റെ മകന്‍ മാനവിന്‌ കാറിടിച്ച്‌ പരിക്കേറ്റിരുന്നു.
വെള്ളിലാപ്പിള്ളി വാര്യത്ത്‌ ശ്രീക്കുട്ടന്റെ മകന്‍ വിധുവിന്‌ കാര്‍ അപകടത്തില്‍ പരിക്കേറ്റിരുന്നു.
മറ്റത്തില്‍ സന്തോഷിന്‌് ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ചും പയനാല്‍ പുത്തന്‍പുരയ്‌ക്കല്‍ രാജു, ദിവാകരന്‍ പറോട്ടിയേല്‍, മുയറ്റില്‍ ദിനേശ്‌ എന്നിവര്‍ക്ക്‌ വിവിധ ദിവസങ്ങളില്‍ നടന്ന അപകടങ്ങളിലായും പരിക്കേറ്റു. ശബരിമല തീര്‍ത്ഥാടകരുടെ വാഹനമിടിച്ച്‌ വഴിയാത്രക്കാര്‍ക്ക്‌ പരിക്കേറ്റസംഭവങ്ങളുമുണ്ട്‌്.
തുടരെ തുടരെ അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ അധികാരികള്‍ അടിയന്തിരമായി ഇടപെട്ട്‌ അപകടങ്ങള്‍ ഇല്ലാതാക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യം ശക്‌തമാണ്‌്. സിഗ്നല്‍ ബോര്‍ഡുകളും, മിററുകളും സ്‌ഥാപിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Sunday 09 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW