Sunday, September 09, 2018 Last Updated 14 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.17 AM

മീനച്ചിലാര്‍ മണല്‍ സമൃദ്ധമായി, സജീവമായി മണല്‍വാരല്‍കാരും

ഈരാറ്റുപേട്ട: മലയോരമേഖലകളിലെ ഉരുള്‍പൊട്ടലിലടക്കം ഒഴുകിയെത്തിയ മണല്‍ മീനച്ചിലാറിനെ സമൃദ്ധമാക്കി. വെള്ളപ്പൊക്കത്തിന്‌ ശേഷം ജലനിരപ്പ്‌ താഴ്‌ന്നതോടെ വന്നടിഞ്ഞ മണല്‍ കടത്താന്‍ മണല്‍വാരല്‍കാരും സജീവമായി. ആറിന്റെ ആഴമേറിയ ഭാഗങ്ങളെല്ലാം മണല്‍കൊണ്ട്‌ നിറഞ്ഞതിനൊപ്പം പുതിയ മണല്‍തിട്ടകള്‍ രൂപംകൊള്ളുകയും ചെയ്‌തിട്ടുണ്ട്‌.
നദിയുടെ പലപ്രദേശങ്ങളിലും പുല്ലുപിടിച്ചുകിടന്നിരുന്ന തിട്ടകള്‍ കാണാനില്ല. തീരങ്ങളില്‍ പൊടിമണല്‍ നിറഞ്ഞു. ഈ മണല്‍ വാരുന്നത്‌ ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള ശക്‌തമായ നടപടിയാണ്‌ പരിസ്‌ഥിതിസ്‌നേഹികള്‍ ഉറ്റുനോക്കുന്നത്‌. കിഴക്കന്‍മേഖല മുതല്‍ താഴേയ്‌ക്ക്‌ പലയിടങ്ങളിലായി മണല്‍വാരല്‍ സജീവമായി തുടങ്ങിയിട്ടുണ്ട്‌.
അല്‍മനാറിന്‌ സമീപം മണല്‍വാരല്‍ കഴിഞ്ഞദിവസം ശ്രദ്ധയില്‍പെട്ട പൊതുപ്രവര്‍ത്തകര്‍ അധികൃതരെ വിവരമറിയിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്‌ഥരെത്തും മുന്‍പേ മണല്‍ ലോറിയിലാക്കി രക്ഷപെട്ടു. വ്യാപക പരിശോധനകള്‍ നടന്നെങ്കിലും ഇത്‌ കണ്ടെത്താനായില്ല. മണലുമായി പോകുന്ന വാഹനങ്ങള്‍ക്ക്‌ പരിശോധകരെ സംബന്ധിച്ച സഹായികളുടെ മുന്നറിയിപ്പ്‌ ലഭിക്കുമെന്നതിനാല്‍ മണല്‍ക്കടത്തുകാരെ പിടികൂടുന്നതും എളുപ്പമല്ല. ഇതിനിടെ മണല്‍ വാരുന്നത്‌ ശിക്ഷാര്‍ഹമാണന്നും വാരുന്നവരെ മാതൃകാപരമായി ശിക്ഷിക്കുമെന്നും കാണിച്ച്‌ നഗരസഭാധികൃതര്‍ മൈക്ക്‌ അനൗണ്‍സുമെന്റ്‌ നടത്തിയിരുന്നു.
അതേസമയം പ്രാദേശികതലത്തില്‍ മണല്‍വാരലിനെതിരെ ജനങ്ങള്‍ രംഗത്തെത്തിത്തുടങ്ങി. കാരയ്‌ക്കാട്‌ കേന്ദ്രീകരിച്ച്‌ പ്രദേശവാസികളുടെ ജാഗ്രതാസംഘങ്ങള്‍ക്ക്‌ രൂപം നല്‍കിക്കഴിഞ്ഞു. മണല്‍വാരലിനെ സംബന്ധിച്ച വിവരങ്ങള്‍ ഇവര്‍ അധികൃതര്‍ക്ക്‌ കൈമാറും. മുന്‍പ്‌ മണല്‍വാരിയിരുന്നവരടക്കം ആ മേഖലയില്‍ നിന്നും പിന്തിരിഞ്ഞ്‌ ഇത്തരം സംഘങ്ങളിലുണ്ടെന്നും നദിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പലരും തിരിച്ചറിഞ്ഞുതുടങ്ങിയതായും നഗരസഭാംഗം ടി.എം. റഷീദ്‌ പറഞ്ഞു.

Ads by Google
Advertisement
Sunday 09 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW