Sunday, September 09, 2018 Last Updated 8 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.16 AM

നിര്‍ത്തിയിട്ട ബസിന്‌ പിന്നില്‍ കാറിടിച്ച്‌ പള്ളി ഇമാമിന്‌ പരുക്ക്‌

uploads/news/2018/09/247014/2.jpg

ശാസ്‌താംകോട്ട: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസിന്‌ പിന്നില്‍ കാറിടിച്ച്‌ ഭരണിക്കാവ്‌ മുസ്ലീം ജമാഅത്ത്‌ പള്ളി ഇമാം സല്‍മാന്‍ മൗലവിക്ക്‌ പരുക്കേറ്റു. അദ്ദേഹമാണ്‌ കാര്‍ ഓടിച്ചിരുന്നത്‌. ഇന്നലെ പുലര്‍ച്ചെ 5.30ന്‌ കൊല്ലം-തേനി ദേശീയപാതയില്‍ ഭരണിക്കാവ്‌ ജംഗ്‌ഷന്‌ സമീപം പെട്രോള്‍ പമ്പിന്‌ മുമ്പിലാണ്‌ അപകടം നടന്നത്‌.
പുലര്‍ച്ചെയുള്ള നമസ്‌ക്കാരത്തിനായി പള്ളിയിലേക്ക്‌ സ്വന്തം മാരുതി ആള്‍ട്ടോ കാറില്‍ വന്നതായിരുന്നു ഇമാം.
ഉറങ്ങിപ്പോയതാണ്‌ അപകടത്തിന്‌ കാരണം. പരുക്കേറ്റ ഇമാമിനെ ശാസ്‌താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Ads by Google
Advertisement
Sunday 09 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW