Tuesday, November 20, 2018 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.16 AM

ഗ്രാമപഞ്ചായത്ത്‌ ഏറ്റെടുത്ത വസ്‌തുവില്‍ സ്വകാര്യവ്യക്‌തിയുടെ നിര്‍മാണ പ്രവര്‍ത്തനം

uploads/news/2018/09/247013/1.jpg

ആയൂര്‍: ഇടമുളയ്‌ക്കല്‍ ഗ്രാമപഞ്ചായത്തിന്‌ ഷോപ്പിങ്‌ കോംപ്ലക്‌സ് നിര്‍മിക്കുന്നതിനായി ആയൂര്‍ പട്ടണത്തില്‍ ഗ്രാമപഞ്ചായത്ത്‌ ഏറ്റെടുത്ത വസ്‌തുവില്‍ സ്വകാര്യവസ്‌തു ഉടമ ബഹുനില മന്ദിരനിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതായി പരാതി.
എം.സി. റോഡില്‍ ആയൂര്‍ പട്ടണത്തില്‍ ഐ.ഒ.സി പെട്രോള്‍ പമ്പിന്‌ സമീപമാണ്‌ തരിശായിക്കിടന്ന 10 ഏക്കര്‍ സ്‌ഥലം പൊന്നും വിലയ്‌ക്ക് ഏറ്റെടുക്കുന്നതിന്‌ ഇടമുളയ്‌ക്കല്‍ ഗ്രാമപഞ്ചായത്ത്‌ തീരുമാനിച്ചത്‌. അക്വയര്‍ ചെയ്‌ത വസ്‌തുക്കള്‍ക്ക്‌ പണം നല്‍കുന്നതിനായി പതിനെട്ട്‌ ലക്ഷത്തോളം രൂപ അഡ്വാന്‍സായി ജില്ലാ കലക്‌ടറുടെ ഫണ്ടില്‍ നിക്ഷേപിക്കുകയും ചെയ്‌തു.
എന്നാല്‍ ചില വസ്‌തു ഉടമകള്‍ തങ്ങളുടെ സ്‌ഥലം ഗ്രാമപഞ്ചായത്ത്‌ ഏറ്റെടുക്കുന്നതിനെതിരെ ലാന്‍ഡ്‌ റവന്യൂ കമ്മിഷനെ സമീപിക്കുകയും തങ്ങളുടെ കൃഷിസ്‌ഥലമാണിതെന്നു വാദിക്കുകയും ചെയ്‌തു. തുടര്‍ന്നു പരാതിക്കാര്‍ക്ക്‌ അനുകൂലമായി കമ്മിഷന്‍ തീരുമാനമെടുക്കുകയും ഏറ്റെടുക്കുന്ന സ്‌ഥലം തണ്ണീര്‍ത്തടമായതിനാല്‍ നിര്‍മാണ പ്രവര്‍ത്തനം സാധ്യമല്ലെന്നും ആയതിനാല്‍ വസ്‌തു ഏറ്റെടുക്കല്‍ റദ്ദാക്കുകയും ചെയ്‌തു.
ലാന്‍ഡ്‌ റവന്യൂ കമ്മിഷന്റെ ഉത്തരവിനെതിരെ ഇടമുളയ്‌ക്കല്‍ ഗ്രാമപഞ്ചായത്ത്‌ നല്‍കിയ കേസ്‌ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്‌.
കെട്ടിടം നിര്‍മിക്കാന്‍ പാടില്ലെന്ന ലാന്‍ഡ്‌ റവന്യൂ കമ്മിഷന്റെ ഉത്തരവ്‌ നിലനില്‍ക്കെയാണ്‌ വസ്‌തു ഉടമ ഇവിടെ ബഹുനില മന്ദിരം നിര്‍മിയ്‌ക്കാന്‍ തയാറെടുക്കുന്നത്‌. നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ വസ്‌തു ഉടമയ്‌ക്ക് സ്‌റ്റോപ്പ്‌ മെമ്മോ നല്‍കി.

Ads by Google
Advertisement
Sunday 09 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW