Sunday, September 09, 2018 Last Updated 13 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.16 AM

അപകടഭീഷണിയുമായി പാറകളും മരങ്ങളും; യാത്രക്കാര്‍ ദുരിതത്തില്‍

പുനലൂര്‍: ദേശീയപാതയോരത്ത്‌ അപകടഭീതി ഉയര്‍ത്തി നില്‍ക്കുന്ന പാറകളും മരങ്ങളും നീക്കം ചെയ്യാന്‍ നടപടികളില്ല. ദേശീയപാതയെന്ന പേരുണ്ടെങ്കിലും പൊതുവേ വീതിയില്ലാത്ത റോഡില്‍ അപകടഭീതി ഒഴിയാതെയാണ്‌ യാത്രക്കാരുടെ സഞ്ചാരം. കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍ തെന്മലക്കും തമിഴ്‌നാട്‌ അതിര്‍ത്തി പ്രദേശമായ കോട്ടവാസലിനും മധ്യേയാണ്‌ അപകട ഭീതിയുയര്‍ത്തി വന്‍മരങ്ങളും പാറക്കൂട്ടങ്ങളുമുള്ളത്‌.
തെന്മല എം.എസ്‌.എല്‍ ഭാഗത്തെ കൊടുംവളവിലാണ്‌ അപകടകരമാം വിധം പാറ റോഡിലേക്ക്‌ തള്ളി നില്‍ക്കുന്നത്‌. ദേശീയപാതയോടു ചേര്‍ന്നുള്ള റെയില്‍വേയുടെ സ്‌ഥലത്താണ്‌ പാറ. ഇത്‌ നീക്കിയെങ്കില്‍ മാത്രമേ റോഡിന്‌ വീതി കൂട്ടാനാകൂ. ഇവിടെ ദിനവും അപകടം പതിവായിട്ടും ദേശീയ പാത അധികൃതരും റെയില്‍വേയും പരസ്‌പരം പഴിചാരി പാറ മാറ്റാന്‍ കൂട്ടാക്കുന്നില്ല. റെയില്‍വേക്ക്‌ സെക്യുരിറ്റി തുക നല്‍കണമെന്നറിയിച്ച്‌ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും തുടര്‍നടപടികളില്ല. തുക സംബന്ധിച്ച തര്‍ക്കമാണു കാരണം. എം.എസ്‌.എല്‍ മുതല്‍ പതിമൂന്നു കണ്ണറ പാലത്തിനു സമീപം വരെയുള്ള ദേശീയപാതയോട്‌ ചേര്‍ന്ന്‌ അപകടഭീതി ഉയര്‍ത്തുന്ന പാറക്കൂട്ടം നീക്കം ചെയ്യണമെന്ന ആവശ്യം ശക്‌തമായി.

Ads by Google
Advertisement
Sunday 09 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW