Thursday, November 22, 2018 Last Updated 5 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.16 AM

ദുരിതാശ്വാസ നിധി; ഗ്രാമപഞ്ചായത്തുകളുടെ സംഭാവന 3.3 കോടി

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൊല്ലം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ തനതു ഫണ്ടില്‍നിന്ന്‌ സംഭാവന ചെയ്‌ത തുക 3.30 കോടി രൂപയായി.
കഴിഞ്ഞ ആറുവരെ 26 ഗ്രാമപഞ്ചായത്തുകളാണ്‌ സംഭാവന നല്‍കിയത്‌. ഇതുവരെ ഏറ്റവും കൂടുതല്‍ തുക നല്‍കിയത്‌ അഞ്ചല്‍ ഗ്രാമപഞ്ചായത്താണ്‌-60 ലക്ഷം രൂപ. കുലശേഖരപുരം പഞ്ചായത്ത്‌ 50 ലക്ഷം രൂപ സംഭാവന ചെയ്‌തു.
മറ്റു പഞ്ചായത്തുകള്‍ നല്‍കിയ തുക ചുവടെ. കൊറ്റങ്കര, തൃക്കോവില്‍വട്ടം, പിറവന്തൂര്‍ -25 ലക്ഷം, ചവറ, കല്ലുവാതുക്കല്‍ - 15 ലക്ഷം, കുളക്കട, പന്മന, ശൂരനാട്‌ വടക്ക്‌, ഉമ്മന്നൂര്‍, വെളിയം, മയ്യനാട്‌, തൊടിയൂര്‍-10 ലക്ഷം, വിളക്കുടി, ചാത്തന്നൂര്‍, വെളിനല്ലൂര്‍, കടയ്‌ക്കല്‍, ആദിച്ചനല്ലൂര്‍, പൂതക്കുളം, എഴുകോണ്‍, പത്തനാപുരം- അഞ്ചു ലക്ഷം, ചടയമംഗലം-രണ്ടു ലക്ഷം, പനയം, തെക്കുംഭാഗം, നിലമേല്‍- ഒരു ലക്ഷം.പഞ്ചായത്ത്‌ വകുപ്പിന്റെ മൂന്ന്‌ ഓഫീസുകളിലെയും 15 ഗ്രാമപഞ്ചായത്തുകളിലെയും ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും. 1.40 കോടി രൂപയാണ്‌ ഇങ്ങനെ സ്വരൂപിക്കുന്നത്‌.
പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസ്‌, അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ ഓഫീസ്‌, ഓഡിറ്റ്‌ യൂണിറ്റുകള്‍, ചടയമംഗലം, തെക്കുംഭാഗം, ചാത്തന്നൂര്‍, ചിറക്കര, മയ്യനാട്‌, പത്തനാപുരം, വെളിനല്ലൂര്‍, പൂതക്കുളം, നീണ്ടകര, പന്മന, തൃക്കോവില്‍വട്ടം, ശൂരനാട്‌ നോര്‍ത്ത്‌, ആദിച്ചനല്ലൂര്‍, ക്ലാപ്പന, പിറവന്തൂര്‍ എന്നിവിടങ്ങളിലെ ജീവനക്കാരാണ്‌ ശമ്പളം നല്‍കുന്നത്‌.
ഈ ഗാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ ഒരു മാസത്തെ ഹോണറേറിയം ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്‌.
ഇത്‌ 18 ലക്ഷം രൂപയോളം വരും. എല്ലാ ഗ്രാമപഞ്ചായത്ത്‌ ഓഫീസുകളിലും പൊതുജനങ്ങളില്‍നിന്നു ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന സ്വീകരിക്കുന്നുണ്ട്‌. ഇതുവരെ 7,46,930 രൂപ സമാഹരിച്ചു.

Ads by Google
Advertisement
Sunday 09 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW