Sunday, September 09, 2018 Last Updated 9 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.16 AM

ആറ്റുംകുഴിയിലെ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കണമെന്ന്‌ ആവശ്യം

കൊല്ലം: വര്‍ഷങ്ങളായി കുടില്‍കെട്ടി താമസിക്കുന്ന പട്ടികജാതിക്കാരായ അലക്കുതൊഴിലാളികളെ നഗരവികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന്‌ അഖിലേന്ത്യാ ക്രാന്തകാരി കിസാന്‍സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാകരുടെ കാലത്ത്‌ ആന്ധ്രയില്‍ നിന്നു സായിപ്പുമാരുടെ വസ്‌ത്രം അലക്കും വീട്ടുജോലിക്കുമായി തീവണ്ടിമാര്‍ഗം കൊല്ലത്തു കൊണ്ടുവന്നവരാണിവരെ. ഇത്രയും കാലത്തിനുള്ളില്‍ ഇവര്‍ക്ക്‌ സ്വന്തമായി ഭൂമിയോ വീടോ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഇപ്പോള്‍ ചോര്‍ന്നൊലിക്കുന്ന വീടുകളിലാണിവര്‍ കഴിയുന്നത്‌. കാലവര്‍ഷത്തില്‍ കോര്‍പറേഷന്റെ ഓടനിറഞ്ഞുകവിഞ്ഞു വീടുകളില്‍ വെള്ളം കയറുന്നതു പതിവായി. ഇക്കഴിഞ്ഞ പ്രളയത്തില്‍ ഈ ഓടയില്‍നിന്നുള്ള വെള്ളത്തില്‍ വീടു മുഴുവന്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്‌തു. വയോധികര്‍, സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അവരുടെ കുലത്തൊഴിലായ അലക്ക്‌ ജോലി ചെയ്‌താണു ജീവിച്ചുവരുന്നത്‌. എല്ലാ വര്‍ഷവും കൊല്ലം കോര്‍പറേഷന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഈ കോളനി നിവാസികള്‍ക്കുവേണ്ടി ലക്ഷങ്ങളുടെ ഫണ്ടാണ്‌ നീക്കിവയ്‌ക്കുന്നത്‌. ഇതൊന്നും ഇവര്‍ക്ക്‌ ലഭിച്ചിട്ടില്ല. ഇപ്പോഴത്തെ കുടിയൊഴിപ്പിക്കലില്‍ നിന്നും സര്‍ക്കാരും കൊല്ലം കോര്‍പറേഷനും പിന്മാറണമെന്നും അവരുടെ ഒരോ കുടുംബത്തിനും വാസയോഗ്യമായ 15 സെന്റ്‌ സ്‌ഥലവും വീടും നല്‍കണമെന്നും കുലത്തൊഴിലെടുത്തു ജീവിക്കാനും കുട്ടികളുടെ വിദ്യാഭ്യാസവും അവരുടെ പുരോഗതിയും മുന്നില്‍ കണ്ടുകൊണ്ടുവേണം സര്‍ക്കാരും കൊല്ലം കോര്‍പറേഷനും നടപടി സ്വീകരിക്കേണ്ടതെന്നും കമ്മിറ്റിക്കുവേണ്ടി സുനില്‍ വര്‍ക്കല ആവശ്യപ്പെട്ടു.

Ads by Google
Advertisement
Sunday 09 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW