Sunday, September 09, 2018 Last Updated 12 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.15 AM

ധര്‍മടത്ത്‌ വ്യാപാര സ്‌ഥാപനങ്ങളില്‍ മോഷണം: നാല്‌ കടകളിലാണ്‌ മോഷണം നടന്നത്‌.

uploads/news/2018/09/247007/2.jpg

തലശ്ശേരി: ധര്‍മ്മടം മീത്തലെ പീടിക ,മൊയ്‌തു പാലം എന്നിവിടങ്ങളിലെ വ്യാപാര സ്‌ഥാപനങ്ങളിലാണ്‌ മോഷണം നടന്നത്‌ .മീത്തലെ പീടികയിലെ സോപാനം സേ്‌റ്റഷനറി ,ഹൈടെക്‌ സ്‌റ്റുഡിയോ ,മൊയ്‌തു പാലം പരിസരത്തെ തവക്കല്‍ ചിക്കന്‍ സ്‌റ്റാള്‍ ,ജാസ്‌ ട്രഡേര്‍സ്‌ എന്നിവിടങ്ങളിലാണ്‌ മോഷണം നടന്നത്‌ ,കടകളുടെ ഷട്ടര്‍ തകര്‍ത്താണ്‌ മോഷ്‌ടാക്കള്‍ അകത്ത്‌ കടന്നത്‌ .സോപാനം സേ്‌റ്റഷനറിയില്‍ നിന്ന്‌ 1000 രൂപയും സമീപത്തെ ഹൈടെക്‌ സ്‌റ്റുഡിയോയുടെ മുന്‍വശത്തെ ഗ്ലാസ്‌ തകര്‍ത്തൈങ്കിലും അകത്ത്‌ കടക്കാന്‍ കഴിഞ്ഞിട്ടില്ല .തവക്കല്‍ ചിക്കന്‍ സ്‌റ്റാളില്‍ നിന്ന്‌ 70 രൂപയും സമീപത്തെ ജാസ്‌ ട്രഡേര്‍സില്‍ നിന്ന്‌ 500 രൂപയും നഷ്‌ടപ്പെട്ടതായി കട ഉടമകള്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ 3 മണിയോടെ മോഷണസംഘത്തിലെ 2 പേരെ പരിസരവാസി കണ്ടിരുന്നു .ഇയാളെ കണ്ടതോടെ 2 പേരും ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ്‌ ധര്‍മടം എസ്‌.കെ കെ ഷാജുവിന്റെ നേത്യത്വത്തില്‍ പോലീസ്‌ സംഘവും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി .മോഷണം നടന്ന സ്‌ഥാപനങ്ങള്‍ക്ക്‌ സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളും പോലീസ്‌ പരിശോധിക്കുന്നുണ്ട്‌.

Ads by Google
Advertisement
Sunday 09 Sep 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW