Saturday, November 17, 2018 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.15 AM

അന്തിമ പരിശോധന ഒരുങ്ങി കണ്ണൂര്‍ വിമാനത്താവളം

uploads/news/2018/09/247006/1.jpg

മട്ടന്നൂര്‍:കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്‌ അന്തിമ അനുമതി ലഭിക്കേണ്ട പരിശോധന ഈ മാസം 20നുള്ളില്‍ നടക്കും
ഡയറക്‌ടറേറ്റ്‌ ഓഫ്‌ സിവില്‍ ഏവിയേഷന്റെ നേതൃത്വത്തിലാണ്‌ പരിശോധന നടക്കുക.
രണ്ട്‌ ദിവസം നടത്തുന്ന പരിശോധനയുടെ റിപ്പോര്‍ട്ട്‌ അനുസരിച്ചാണ്‌ വിമാനത്താവളത്തിന്‌ ലൈസന്‍സ്‌ നല്‍കുക. അന്തിമ പരിശോധനയ്‌ക്ക് മുമ്പ്‌ തന്നെ ടെസ്‌റ്റുകളില്‍ പ്രധാനമായ കാലിബ്രേഷന്‍ പൂര്‍ത്തിയാക്കി.ഇതിനും പുറമെകാലാവസ്‌ഥാ നിരീക്ഷണ ഉപകരണങ്ങള്‍ സ്‌ഥാപിക്കുന്ന പ്രവൃത്തി തിങ്കാഴ്‌ച പുര്‍ത്തികരിക്കും
കഴിഞ്ഞ എതാനും ദിവസം മുമ്പാണ്‌ കാലാവസ്‌ഥാ നിരീക്ഷണ ഉപകരണങ്ങള്‍ സ്‌ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചത്‌
പുന്നെ ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വിഭാഗം, ബെംഗളൂരു നാഷണല്‍ എയ്‌റോ സ്‌പേസ്‌ ലബോറട്ടറി എന്നിവിടങ്ങളില്‍ നിന്നുള്ള ഐ എം ഡി ഉദ്യോഗസ്‌ഥ സംഘമാണ്‌ സ്‌ഥാപിക്കല്‍ പ്രവൃത്തിക്‌ നേതൃത്വം നല്‍കിയത്‌
റണ്‍വേ വി ഷ്യല്‍ റേഞ്ച്‌ ഓട്ടോമാറ്റിക്‌ വെതര്‍ ഒമ്പ്‌ സര്‍വിങ്‌ സിസ്‌റ്റം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന മെറ്റ്‌ പാര്‍ക്കാണ്‌ സ്‌ഥാപിച്ചത്‌
അന്തരീക്ഷ ഊഷ്‌മാവ്‌, മര്‍ദം, ആര്‍ദ്രത, കാറ്റിന്റെ ഗതി എന്നിവ സംബന്ധിച്ച്‌ തത്സമയവിവരങ്ങള്‍ ഇവ വഴി എയര്‍ ട്രാഫിക്‌ കണ്‍ ടോള്‍ വിഭാഗത്തിന്‌ കൈമാറും ബെംഗളൂരു നാഷണല്‍ എയ്‌റോ സ്‌പേസ്‌ ലബോറട്ടറി രു പ കല്‌പന ചെയ്‌ത ദൃഷ്‌ടി എന്ന ആധുനിക ആര്‍ വി ആര്‍ സംവിധാനമാണ്‌ കണ്ണുര്‍ വിമാനത്താളത്തിന്‍ സ്‌ഥാപിക്കുന്നത്‌. വിമാനത്താവളം വഴിയുള്ള
കള്ളക്കടത്ത്‌ തടയാന്‍ മില്ലിമീറ്റര്‍ സ്‌കാനര്‍ സ്‌ഥാപിച്ചിട്ടുണ്ട്‌
മില്ലിമീറ്റര്‍ സ്‌കാനറിലൂടെ നടന്നുപോകുന്നയാളുടെ ശരീരം പോലും വ്യക്‌തമായി സ്‌കാന്‍ ചെയ്ാന്‍ കഴയിയുന്ന വിധത്തിലാണ്‌ .ഇതിന്റെ പ്രവര്‍ത്തനം .
രണ്ട്‌ മാസം മുമ്പ്‌ വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തനായി കസ്‌റ്റംസ്‌ സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു.
വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ്ങ്‌, ട്രോളി സംവിധാനം, യാത്രക്കാരുടെ ബാഗേജ്‌ പരിശോധിക്കുന്ന എക്‌സ്‌റേ, വൈഫൈ -ടെലി കമ്യൂണിക്കേഷന്‍ സംവിധാനം, എമര്‍ജന്‍സി സര്‍വ്വീസ്‌ എന്നിവയുടെ പ്രവര്‍ത്തനവും എതാണ്ട്‌ പൂര്‍ത്തികരിച്ചിട്ടുണ്ട്‌ ഭക്ഷണ വിതരണം, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, ടെര്‍മിനല്‍ ലോഞ്ച്‌ ഓപ്പറേഷന്‍ തുടങ്ങിയവ നടത്താനുള്ള പ്രവര്‍ത്തനവും നടന്നു വരുന്നുണ്ട്‌

Ads by Google
Advertisement
Sunday 09 Sep 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW