Sunday, September 09, 2018 Last Updated 12 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.15 AM

പ്രളയദുരിതാശ്വാസം: സൈക്കിള്‍ കാമ്പയിന്‍ ഇന്ന്‌

കണ്ണൂര്‍: കണ്ണൂര്‍ നവകേരള സൃഷ്‌ടിക്കായുള്ള വിഭവസമാഹരണ യജ്‌ഞത്തിന്റെ പ്രചാരണത്തിനായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രെമോഷന്‍ കൗസിലും ജില്ലാ പഞ്ചായത്തും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന സൈക്കിള്‍ ഇന്ന്‌ രാവിലെ 8.30ന്‌ കരിവെള്ളൂരില്‍ തുടങ്ങി 4.30ന്‌ മാഹിയില്‍ സമാപിക്കും. റാലിയില്‍ മുഴുവനായോ ഭാഗികമായോ പങ്കുചേരാം. കണ്ണൂരില്‍ നിന്ന്‌ പങ്കെടുക്കുന്ന ആളുകളെയും സൈക്കിളുകളും കരിവെളളൂര്‍ വരേയും മാഹിയില്‍ നിന്നും തിരികെ കണ്ണൂര്‍ വരെയും എത്തിച്ചു നല്‍കുന്നതാണ്‌.
രാവിലെ 8.30 ന്‌ കരിവെളളൂരില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ സൈക്കിള്‍ ക്യാമ്പയില്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്ും. തയുടര്‍ന്ന്‌ കരിവെളളൂര്‍ പഞ്ചായത്ത്‌ ഓഫീസ്‌, കോത്തായി മുക്ക്‌ വഴി എടാട്ട്‌ എത്തിച്ചേരും. പിന്നീട്‌ പിലാത്തറ സര്‍ക്കിള്‍ വഴി 10 മണിക്ക്‌ പഴയങ്ങാടി. തുടര്‍ന്ന്‌് ചെറുകുന്ന്‌് പഞ്ചായത്ത്‌ ഓഫീസ്‌, കണ്ണപുരം പഞ്ചായത്ത്‌ ഓഫീസ്‌, ഇരിണാവ്‌ കുളം, പാപ്പിനിശ്ശേരി വെസ്‌റ്റ്, വളപട്ടണം പാലം, വനിതാ കോളേജ്‌ വഴി 12 മണിക്ക്‌ കാല്‍ടെക്‌സ് ജംഗ്‌ഷനിലെത്തും. തുടര്‍ന്ന്‌് ചാല, എടക്കാട്‌, വഴി മൂന്നു മണിക്ക്‌ മുഴപ്പിലങ്ങാട്‌ എത്തും. മീത്തലെപ്പീടിക, സഹകരണ ആശുപത്രി വഴി 4.30 ന്‌ തലശ്ശേരി കോട്ട വഴി മാഹി പാലത്തില്‍ സമാപിക്കും. എടാട്ട്‌, പഴയങ്ങാടി, കാല്‍ടെക്‌സ് ജംഗ്‌ഷന്‍, മുഴപ്പിലങ്ങാട്‌, തലശ്ശേരി കോട്ട എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
വിവിധ കേന്ദ്രങ്ങളില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍, തുറമുഖ വകുപ്പ്‌ മന്ത്രി രാമചന്ദ്രന്‍ കടപ്പള്ളി, എം പിമാരായ പി കെ ശ്രീമതി ടീച്ചര്‍, പി കരുണാകരന്‍, എം എല്‍ എമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രജിസ്‌ട്രേഷന്‍ ആവശ്യമില്ല. താല്‍പര്യമുളള എല്ലാവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9497564545, 9497524545.

Ads by Google
Advertisement
Sunday 09 Sep 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW