Wednesday, November 21, 2018 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.14 AM

കെ.എച്ച്‌.ആര്‍.എ. ധനസമാഹരണത്തിന്‌ തൊടുപുഴയില്‍ തുടക്കം

uploads/news/2018/09/247001/4.jpg

തൊടുപുഴ: നവകേരള നിര്‍മിതി പദ്ധതിയുടെ ഭാഗമായി കേരളാ ഹോട്ടല്‍ ആന്‍ഡ്‌ റെസ്‌റ്റോറന്റ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ധനസമാഹരണത്തിന്റെ ജില്ലാതല ധനസമാഹരണത്തിന്‌ തൊടുപുഴയില്‍ തുടക്കം കുറിച്ചു.
തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മിനി മധു സ്‌ഥാപന ഉടമകളില്‍ നിന്നുള്ള ആദ്യസംഭാവനയായി അരലക്ഷം രൂപയുടെ ചെക്ക്‌ ഹൈറേഞ്ച്‌ ഹോട്ടല്‍ ഗ്രൂപ്പ്‌ ഉടമ ജയന്‍ ജോസഫില്‍നിന്നും തൊഴിലാളികള്‍ സമാഹരിച്ച്‌ നല്‍കുന്ന ആദ്യസംഭാവന തുക സാഗര്‍ ഹോട്ടല്‍ ഉടമ സാബു പോളില്‍ നിന്നും ഏറ്റുവാങ്ങി ജില്ലാ പ്രസിഡന്റ്‌ എം.എന്‍. ബാബുവിന്‌ കൈമാറി. ജില്ലാ രക്ഷാധികാരി അബ്‌ദുള്‍ ഖാദര്‍ ഹാജി, തൊടുപുഴ മര്‍ച്ചന്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ നാഗുര്‍ഖനി, കെ.എച്ച്‌.ആര്‍.എ. ജില്ലാ സെക്രട്ടറി പ്രവീണ്‍ വൃന്ദാവന്‍, പി.കെ. മോഹനന്‍, പ്രതീഷ്‌ കുര്യാസ്‌, പി.എ. പോളി, എം.ആര്‍. ഗോപന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംസ്‌ഥാന വ്യാപകമായി ഭക്ഷണ ഉല്‍പ്പാദന വിതരണ മേഖലയിലുള്ള മുഴുവന്‍ സ്‌ഥാപനങ്ങളിലേയും ഒരു ദിവസത്തെ വരുമാനവും തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനവും സമാഹരിക്കുവാനാണ്‌ തീരുമാനം. ജില്ലയില്‍ നിന്നും ലഭിക്കുന്ന തുക സംസ്‌ഥാന കമ്മിറ്റി മുഖാന്തിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ നല്‍കും.

Ads by Google
Advertisement
Sunday 09 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW