Sunday, September 09, 2018 Last Updated 8 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.14 AM

മറയൂര്‍ ചന്ദനം ചില്ലറയായും വില്‍പനയ്‌ക്ക്‌

uploads/news/2018/09/246999/2.jpg

മറയൂര്‍: ചന്ദനം ഇനി ചില്ലറയായും വില്‍പന നടത്തും. ചില്ലറ വില്‍പനയ്‌ക്കായി കേരളത്തില്‍ തെരഞ്ഞെടുത്തിട്ടുള്ള ആറ്‌ ഡിപ്പോകളിലാണ്‌ ഗോട്ട്‌ല, ബാഗ്രദാദ്‌, സാപ്‌വുഡ്‌, ബില്ലറ്റ്‌ എന്നീ ക്ലാസുകളില്‍പെട്ട ചന്ദനം വില്‍പന നടത്തുന്നത്‌.
50 ഗ്രാം മുതല്‍ 1 കിലോഗ്രാം വരെയുള്ള തൂക്കങ്ങളിലുള്ള ചന്ദനത്തടികളുടെ കഷ്‌ണങ്ങളാണ്‌ വില്‍പന നടത്തുന്നത്‌. കൊല്ലം കുളത്തൂപുഴയിലും പത്തനംതിട്ട കോന്നിയിലും എറണാകുളം വീട്ടൂരും കോഴിക്കോട്‌ ചാലിയത്തും കണ്ണൂര്‍ കണ്ണോത്തും കാസര്‍ഗോഡ്‌ പരപ്പയിലുമുള്ള ഡിപ്പോകളിലാണ്‌ ചില്ലറ വില്‍പനയ്‌ക്കായി മറയൂര്‍ ചന്ദനം വയ്‌ക്കുന്നത്‌. വ്യക്‌തിയുടെ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ച്‌ പരമാവധി ഒരു കിലോ ചന്ദനം വാങ്ങാം. എന്നാല്‍ ആരാധനാലയങ്ങള്‍ അംഗീകൃത കരകൗശല വസ്‌തു, മരുന്ന്‌ നിര്‍മാണ സ്‌ഥാപനങ്ങള്‍ക്ക്‌ തൂക്കത്തില്‍ നിബന്ധകളില്ലാതെ ആവശ്യാനുസരണം ചന്ദനം വാങ്ങാം.
ഗ്ലാസ്‌ ഗോട്ട്‌ല ഒരു ഗ്രാം ചന്ദനത്തിന്‌ 19 രൂപ 50 പൈസയും ഒരു കിലോയ്‌ക്ക് 19500 രൂപയും, ക്ലാസ്‌ ബാഗ്രദാദ്‌ ഒരു ഗ്രാമിന്‌ 17 രൂപ 50 പൈസയും കിലോക്ക്‌ 17500 രൂപയും ക്ലാസ്‌ സാപ്‌വുഡ്‌ ഒരു ഗ്രാമിന്‌ 1രൂപ 25 പൈസ നിരക്കില്‍ ഒരു കിലോയിക്ക്‌ 1250 രൂപയും ഈ വിലയോടൊപ്പം ജി.എസ്‌.ടി. തുകയും നല്‍കേണ്ടിവരും.

Ads by Google
Advertisement
Sunday 09 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW