Wednesday, November 21, 2018 Last Updated 17 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.14 AM

ശര്‍ക്കരയ്‌ക്ക്‌ വിലയില്ല; കര്‍ഷകര്‍ ദുരിതത്തില്‍

uploads/news/2018/09/246998/1.jpg

മറയൂര്‍: ശര്‍ക്കരയ്‌ക്ക് വിലയില്ല കര്‍ഷകര്‍ ദുരിതത്തില്‍. മറയൂര്‍ ശര്‍ക്കരയ്‌ക്ക് നിലവില്‍ കിലോക്ക്‌ 40 രൂയാണ്‌ വിലയായി ലഭിക്കുന്നത്‌.
50 കിലോ ശര്‍ക്കര അടങ്ങുന്ന ചാക്കിന്‌ 2000 രൂപയാണ്‌ വില. ഗുണനിലവാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതിനാല്‍ മറയൂര്‍ ശര്‍ക്കര എന്ന ബ്രാന്റിന്‌ ആവശ്യക്കാര്‍ ഏറെയാണ്‌. നിലവില്‍ കേരളം പ്രളയക്കെടുതികളില്‍നിന്നും കരകയറി വരുമ്പോള്‍ കച്ചവടത്തില്‍ നേരിയ കുറവുണ്ടായതിനാലും ആഘോഷങ്ങള്‍ നിര്‍ത്തിവച്ചതും ചില പരിപാടികള്‍ മാറ്റിവച്ചതും മറയൂര്‍ ശര്‍ക്കരയുടെ വിപണനത്തെ ബാധിച്ചിട്ടുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു.
കൂടാതെ കഴിഞ്ഞ മൂന്ന്‌ വര്‍ഷങ്ങളായി കച്ചവടക്കാരില്‍ ചിലര്‍ തമിഴ്‌നാട്ടില്‍ മായംചേര്‍ത്ത്‌ ഉല്‍പാദിപ്പിക്കുന്ന ശര്‍ക്കര മറയൂര്‍ ശര്‍ക്കര പോലെ തന്നെ രൂപ സാദൃശ്യത്തില്‍ നിര്‍മിച്ച്‌ കേരളത്തിലേക്കെത്തിച്ച്‌ വിറ്റഴിക്കുകയും ചെയ്യുന്നു.
ഇത്‌ മറയൂര്‍ ശര്‍ക്കരയുടെ വിപണനത്തിന്‌ വെല്ലുവിളിയാകുകയും ചെയ്യുന്നുണ്ട്‌. രുചിയിലും ഗുണനിലവാരത്തിലും മുന്‍പന്തിയിലുള്ള മറയൂര്‍ ശര്‍ക്കര ശബരിമല ദേവസ്വംബോര്‍ഡ്‌ സംഭരിക്കണമെന്ന്‌ 2002-ല്‍ ലക്ഷ്‌മിക്കുട്ടിയമ്മയുടെ ബെഞ്ച്‌ ഹൈക്കോടതി വിധിയിറക്കിയിരുന്നെങ്കിലും മറയൂര്‍ ശര്‍ക്കര സംഭരിക്കാന്‍ തയാറാകാതെ തമിഴ്‌നാട്ടിലും കര്‍ണാടകയില്‍ നിന്നുമാണ്‌ സംഭരിക്കുന്നത്‌. ഇതില്‍ മാറ്റം വരുത്തി മറയൂര്‍ ശര്‍ക്കര ദേവസ്വം ബോര്‍ഡ്‌ സംഭരിക്കണമെന്നാണ്‌ കര്‍ഷകരുടെ ആവശ്യം.

Ads by Google
Advertisement
Sunday 09 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW