Sunday, September 09, 2018 Last Updated 7 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.14 AM

ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന്‌

തൊടുപുഴ: പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്‌ക്കെതിരേ ഇടതുപക്ഷ ജനാധിപത്യമുന്നണി ആഹ്വാനം ചെയ്‌തിട്ടുള്ള നാളത്തെ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന്‌ എല്‍.ഡി.എഫ്‌. ജില്ലാ കണ്‍വീനര്‍ കെ.കെ. ശിവരമാന്‍. അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡ്‌ ഓയിലിന്റെ വില കുറയുമ്പോള്‍ ഇന്ത്യയില്‍ മോഡി സര്‍ക്കാര്‍ കസ്‌റ്റംസ്‌ തീരുവയും മറ്റും വര്‍ധിപ്പിച്ചുകൊണ്ടും കുത്തക കമ്പനികളെ സഹായിച്ചുകൊണ്ടും പെട്രോളിന്റെയും ഡീസലിന്റെയും വില അനുദിനം വന്‍ തോതില്‍ വര്‍ധിപ്പിക്കുകയാണ്‌. കഴിഞ്ഞ നാലു വര്‍ഷംകൊണ്ട്‌ 20 ലക്ഷം കോടിരൂപയുടെ അധിക വരുമാനമാണ്‌ കേന്ദ്രസര്‍ക്കാര്‍ നേടിയത്‌.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം സാധാരണ ജനങ്ങളുടെ ജീവിതം ദുരിതക്കയത്തിലായിരിക്കുകയാണ്‌. ഈ വില വര്‍ധനവ്‌ ഇന്ത്യയിലെ സമസ്‌ത വിഭാഗം ജനങ്ങളെയും ബാധിക്കുന്നുവെന്ന്‌ മാത്രമല്ല, രാജ്യത്തിന്‌ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും നയിക്കുകയുമാണ്‌. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവിനെതിരേ ഇടതുപക്ഷ കക്ഷികള്‍ അഖിലേന്ത്യതലത്തില്‍ നടത്തുന്ന ജനകീയ ഹര്‍ത്താല്‍ വന്‍ വിജയമാക്കണം എന്നും മുഴുവന്‍ ജനവിഭാഗങ്ങളും ഹര്‍ത്താലില്‍ പങ്കാളികളാകണമെന്നും അദേഹം പറഞ്ഞു.

Ads by Google
Advertisement
Sunday 09 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW