Wednesday, November 21, 2018 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.14 AM

അടിമാലിയില്‍ വ്യാപക മോഷണം; രണ്ടു യുവാക്കള്‍ അറസ്‌റ്റില്‍

അടിമാലി: മേഖലയിലെ വീടുകളില്‍ പട്ടാപ്പകല്‍ വ്യാപക മോഷണങ്ങള്‍ നടത്തിയ രണ്ടു യുവാക്കള്‍ അറസ്‌റ്റില്‍. അടിമാലി കാംകോ ജങ്‌ഷനു സമീപം പഴയ റോഡില്‍ താമസിക്കുന്ന നെടുക്കുടി ജോസിന്റെ മകന്‍ അനന്തു (19), മച്ചിപ്ലാവ്‌ സ്‌കൂള്‍പടി മറ്റത്തില്‍ സജിയുടെ മകന്‍ വില്‍ഫ്രഡ്‌ (21) എന്നിവരെയാണ്‌ സി.ഐ: പി.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. ഏതാനും ദിവസങ്ങളായി മേഖലയില്‍ വിവിധ സ്‌ഥലങ്ങളില്‍ ഇവര്‍ കവര്‍ച്ച നടത്തി സ്വര്‍ണവും പണവും കവര്‍ന്നതായി പോലീസ്‌ പറഞ്ഞു.
കഴിഞ്ഞ മാസം 27നും ഈ മാസം ആറിനും 200 ഏക്കര്‍, മന്നാംകാല, പതിനാലാംമൈല്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ മോഷണം നടത്തിയിരുന്നു. 200 ഏക്കര്‍ മേച്ചേരില്‍ മണിയുടെ വീട്ടില്‍ നിന്നും നാലു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും മൂവായിരം രൂപയും കവര്‍ന്നു. പതിനാലാംമൈല്‍ പടയാട്ടില്‍ ജോയിയുടെ വീട്ടില്‍നിന്നും രണ്ടു പവന്‍ വരുന്ന സ്വര്‍ണമാല, അര പവന്‍ തൂക്കമുള്ള മോതിരം, 20,000 രൂപ എന്നിവയും മോഷ്‌ടിച്ചു. മന്നാംകാല തൊഴുത്തേക്കുടി ജയന്റെ വീട്ടിലും മോഷണസംഘം എത്തിയിരുന്നു.
കഴിഞ്ഞ ദിവസം ടൗണിലെ ലൈബ്രറി റോഡില്‍ അന്യസംസ്‌ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്‌ജില്‍ പൂട്ടുതകര്‍ത്ത്‌ കയറി ബാഗുകള്‍ പരിശോധിച്ചെങ്കിലും ഇവരുടെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം രൂപ കവര്‍ന്നതായി ഇവര്‍ സമ്മതിച്ചു. ആളില്ലാത്ത വീടുകള്‍ കണ്ടെത്തി പകല്‍സമയങ്ങളില്‍ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ്‌ മോഷണം നടത്തിയിരുന്നത്‌. മോഷ്‌ടിച്ച സ്വര്‍ണം ടൗണിലെ വിവിധ സ്‌ഥാപനങ്ങളില്‍ പണയം വയ്‌ക്കുകയും വില്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ പണമുപയോഗിച്ച്‌ വാങ്ങിയ ബൈക്കും മൊബൈല്‍ഫോണും 10,000 രൂപയും ഇവരില്‍നിന്നും കണ്ടെടുത്തു.
സ്വന്തം ആഭരണങ്ങളാണെന്ന വ്യാജേന സ്വകാര്യ പണമിടപാട്‌ സ്‌ഥാപനങ്ങളെ കബളിപ്പിച്ചാണ്‌ പണം വാങ്ങിയിരുന്നത്‌. പണയം വച്ച ആഭരണങ്ങള്‍ ടൗണിലെ ദര്‍ശന ഫിനാന്‍സ്‌, മാക്‌ വാല്യു എന്നിവിടങ്ങളില്‍നിന്നും പോലീസ്‌ കണ്ടെത്തി. മോഷണം വ്യാപകമായതോടെ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
സംശയത്തിന്റെ വെളിച്ചത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ രണ്ടാം പ്രതിയില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ തമിഴ്‌നാട്ടിലേക്ക്‌ കാമുകിയുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഒന്നാംപ്രതി അനന്തുവിനെ പിടികൂടിയത്‌.
ശാന്തന്‍പാറ വഴി കാമുകിയോടൊപ്പം ഇയാള്‍ രക്ഷപെടുന്നതായി അറിഞ്ഞതോടെ ശാന്തന്‍പാറയിലെ എക്‌സൈസ്‌ ചെക്ക്‌ പോസ്‌റ്റില്‍ വിവരം അറിയിച്ചു. എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ വാഹനങ്ങള്‍ പരിശോധിച്ചാണ്‌ ഇവരെ തടഞ്ഞു വച്ചത്‌.
തുടര്‍ന്ന്‌ സി.ഐ: പി.കെ. സാബു, അഡീഷണല്‍ എസ്‌.ഐ: ജോണി, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ ജോഷി, സി.പി.ഓമാരായ അജേഷ്‌, ഷിജുപ, ഹരി എന്നിവരടങ്ങുന്ന സംഘം പ്രതികളെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ഇരുവരെയും അടിമാലി കോടതിയില്‍ ഹാജരാക്കി.

Ads by Google
Advertisement
Sunday 09 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW