Sunday, September 09, 2018 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.14 AM

തരിശുഭൂമിയില്‍ കപ്പക്കൃഷി; നൂറുമേനി കൊയ്‌ത്‌ കര്‍ഷകര്‍

ഉപ്പുതറ: തരിശുഭൂമി ഭൂമി വിളനിലമാക്കി കപ്പക്കൃഷിയില്‍ നൂറുമേനി കൊയ്‌ത്‌ കര്‍ഷകര്‍. കുറ്റിയില്‍ ജോയിയും വട്ടുകുളത്ത്‌ പൗലോസ്‌ ജോസഫുമാണ്‌ ഈ വിജയഗാഥയുടെ അമരക്കാര്‍. തൊഴിലുറപ്പ്‌ പദ്ധതിപ്രകാരം തരിശുഭൂമിയില്‍ കൃഷിയിറക്കാന്‍ പദ്ധതി രൂപീകരിച്ചിരുന്നു.
ഇതുപ്രകാരം ഇരുവരും ചേര്‍ന്ന്‌ ആറ്റുചാല്‍ മേട്ടുംഭാഗത്ത്‌ ജീരകത്തില്‍ ബെന്നിയുടെ തരിശുഭൂമി പാട്ടത്തിനെടുത്ത്‌ മരച്ചീനിക്കൃഷി ആരംഭിക്കുകയായിരുന്നു. ഒരേക്കര്‍ സ്‌ഥലം വിളനിലമാക്കാന്‍ 110 തൊഴില്‍ തൊഴിലുറപ്പില്‍ അനുവദിച്ചു. വളത്തിനും കൃഷിപരിപാലനത്തിനുമുള്ള തുക ഇരുവരും ചേര്‍ന്നു കണ്ടെത്തി. തൊഴിലുറപ്പ്‌ മേറ്റ്‌ മോളിയുടെ നേതൃത്വത്തിയിരുന്നു കൃഷിയിറക്കിയത്‌.
പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വിളവും കിലോഗ്രാമിനു 23 രൂപയും ലഭിച്ചതോടെ കൃഷി ലാഭകരമായി. ഇന്നലെ മരച്ചീനിയുടെ വിളവെടുപ്പ്‌ ആരംഭിച്ചു. പ്രതികൂല കാലാവസ്‌ഥയിലും മികച്ച വിളവു ലഭിച്ചതോടെ തരിശുഭൂമിയില്‍ കൃഷിയിറക്കാന്‍ മറ്റു കര്‍ഷകര്‍ക്കും പ്രചോദനമായി.

Ads by Google
Advertisement
Sunday 09 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW