Sunday, September 09, 2018 Last Updated 8 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.14 AM

പി.കെ. ശശിയുടെ കോലം കത്തിച്ചു

ഉപ്പുതറ: പീഡന ആരോപണമുയര്‍ന്ന ഷൊര്‍ണൂര്‍ എം.എല്‍.എ. പി.കെ. ശശി സ്‌ഥാനം രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടും കേസേടുക്കാന്‍ വിസമ്മതിക്കുന്ന പോലീസ്‌ നിലപാടിലും പ്രതിഷേധിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി.
തുടര്‍ന്ന്‌ പി.കെ. ശശിയുടെ കോലം കത്തിച്ചു. വനിത കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ സമൂഹത്തിന്‌ അപമാനമാണെന്നു ഭാരവാഹികള്‍ ആരോപിച്ചു. എന്തിനുമേതിനും പ്രതികരിക്കുന്ന യുവജന കമ്മിഷന്‍ സംഭവത്തില്‍ മൗനം പാലിക്കുകയാണ്‌.
പാര്‍ട്ടി അന്വേഷണം മതിയെന്നു പറയുന്ന സി.പി.എം. നീതിന്യായ വ്യവസ്‌ഥയെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി അരുണ്‍ പൊടിപാറ യോഗം ഉദ്‌ഘാടനം ചെയ്‌തു.
യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സജിന്‍ പാറേക്കര അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ്‌ അറയ്‌ക്കപ്പറമ്പില്‍, പി.ടി തോമസ്‌, വി.കെ സാബു, ഇന്ദിര ശ്രിനി, ജോണി ഇഞ്ചിപ്പറമ്പില്‍, ഷാല്‍ വെട്ടിക്കാട്ട്‌, ടി.എസ്‌ ഉദയകുമാര്‍, ജോര്‍ജ്‌ ജോസഫ്‌, സോബിന്‍ വര്‍ഗിസ്‌, സിബി മാത്യു, ടോണി തേക്കിലക്കാട്ട്‌, വിഷ്‌ണു ഉദയകുമാര്‍, സന്തോഷ്‌ രാജന്‍, എബിന്‍ വി.ഫിലിപ്പ്‌, ടിനുമോന്‍ ദേവസ്യ, അരുണ്‍ ചാക്കോ, ലിബിന്‍ തോമസ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 09 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW