Sunday, September 09, 2018 Last Updated 8 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.14 AM

കുടിവെള്ള പദ്ധതിക്കായി നിര്‍മിച്ച ടാങ്കും കെട്ടിടവും സാമൂഹ്യവിരുദ്ധരുടെ താവളം

അടിമാലി: കുടിവെള്ള പദ്ധതിക്കായി ഒന്നര പതിറ്റാണ്ട്‌ മുന്‍പ്‌ നിര്‍മിച്ച ജലസംഭരണിയും കെട്ടിടവും സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയതായി പരാതി. നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതരുടെ നടപടിയെടുക്കുന്നില്ലെന്ന്‌ ആക്ഷേപം. കൊന്നത്തടി ഗ്രാമപഞ്ചായത്ത്‌ പരിധിയിലുള്ള കമ്പിളികണ്ടം പരപ്പനങ്ങാടി കുരുവിളാസിറ്റി പാറത്തോട്‌ റോഡുവക്കിലാണ്‌ ജലസംഭരണിയും പമ്പ്‌ ഹൗസും സാമൂഹികവിരുദ്ധര്‍ കയ്യടക്കിയത്‌.
ദേശീയ ഗ്രാമീണ ത്വരിത ശുദ്ധജല വിതരണ പദ്ധതി (ജപ്പാന്‍ കുടിവെള്ള പദ്ധതി)യുടെ ഭാഗമായാണ്‌ കൂറ്റന്‍ ജലസംഭരണിയും അനുബന്ധ കെട്ടിടങ്ങളും നിര്‍മിച്ചിരുന്നത്‌. വെള്ളത്തൂവല്‍, കൊന്നത്തടി വില്ലേജുകളിലെ ഒരു ലക്ഷത്തോളം ജനങ്ങള്‍ക്ക്‌ കുടിവെള്ളമെത്തിക്കുന്നതിനായാണ്‌ വിവിധ മേഖലകളില്‍ ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്‌. ഇരുപതു വര്‍ഷം മുമ്പ്‌ എല്ലക്കല്ലില്‍ കുളം താഴ്‌ത്തുകയും വിവിധ മേഖലകളില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കെട്ടിടങ്ങളടക്കം നിര്‍മ്മിക്കുകയും ചെയ്‌തെങ്കിലും പിന്നീട്‌ എല്ലാം പാതിവഴിയില്‍ നിലച്ചു. ഇതിന്റെ ഭാഗമായാണ്‌ കമ്പിളികണ്ടത്തും കുരുവിളാസിറ്റിയില്‍ കെട്ടിടവും ടാങ്കും പണികഴിപ്പിച്ചത്‌. പിന്നീട്‌ അധികൃതര്‍ ഇവിടേക്ക്‌ തിരിഞ്ഞു നോക്കാതായതോടെ പദ്ധതി കാടുകയറി മൂടി. ഇതിനിടെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന സാമൂഹ്യ വിരുദ്ധര്‍ വാതിലുകള്‍ തകര്‍ത്ത്‌ അകത്തു പ്രവേശിച്ച്‌ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത്‌ പതിവാക്കി.
ഇതോടെ റോഡിലൂടെ പോകുന്ന സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പടെയുള്ളവര്‍ക്ക്‌ ഇത്‌ തീരാ തലവേദനയായി മാറുകയായിരുന്നു. നാട്ടുകാര്‍ വിവരം അധികൃതരെ പലവട്ടം അറിയിച്ച ശേഷവും ഫലപ്രദമായ നടപടി എടുക്കാന്‍ കൂട്ടാക്കാതെ വന്നതോടെ മേഖലയില്‍ താമസിക്കുന്നവര്‍ക്കും ശല്യം സഹിക്കാനാകാത്ത സ്‌ഥിതിയാണ്‌.

Ads by Google
Advertisement
Sunday 09 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW