Wednesday, November 07, 2018 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.13 AM

ഗതാഗതക്കുരുക്കും പൊടി പടലങ്ങളും: വെറുപ്പിച്ച്‌ വൈറ്റില

uploads/news/2018/09/246990/3.jpg

കൊച്ചി: കാലവര്‍ഷവും പ്രളയവും റോഡ്‌ തകര്‍ത്തതിന്‌ പിന്നാലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഗതാഗത നിയന്ത്രണം കൂടി നിലവില്‍ വന്നതോടെ എറണാകുളത്തേക്കുള്ള യാത്ര ദുരിതമാകുന്നു.
തൃപ്പൂണിത്തുറ മുതല്‍ വൈറ്റിലവരെയും കുണ്ടന്നൂര്‍ മുതല്‍ പാലാരിവട്ടം വരെയും തോപ്പുംപടി മുതല്‍ കലൂര്‍ വരെയും വൈറ്റില മുതല്‍ സൗത്ത്‌ വരെയും വാഹനങ്ങള്‍ ഇഴഞ്ഞാണ്‌ നീങ്ങുന്നത്‌. ഈ പ്രദേശങ്ങളിലൂടെയുള്ള കാല്‍നടയാത്രയും ദുരിതമായി. ജീവന്‍ പണയം വച്ചുവേണം റോഡ്‌ മുറിച്ചു കടക്കാന്‍. ഇതോടെ ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ നിന്നും ചേര്‍ത്തല, അരൂര്‍, അങ്കമാലി, പറവൂര്‍ ഭാഗങ്ങളഇല്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി എറണാകുളം നഗരത്തില്‍ എത്തുന്നവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട്‌ ചെറുതല്ല. അടിയന്തര ചികിത്സയ്‌ക്കായി രോഗികളുമായി എത്തുന്ന ആംബുലന്‍സുകളും ഗതാഗതക്കുരുക്കില്‍ അമരുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ നഗരം കടന്നുപോകണമെങ്കില്‍ മണിക്കൂറുകള്‍ വേണ്ടിവരുന്ന സ്‌ഥിതിയാണ്‌.
മെട്രോ റയില്‍ പാത നിര്‍മ്മാണത്തിന്‌ തുടക്കം കുറിച്ചതു മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണവും കുരുക്കും രൂക്ഷമാണ്‌. ഇതിനു പിന്നാലെ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങളുടെ നിര്‍മ്മാണം കൂടി ആരംഭിച്ചതോടെ സ്‌ഥിതി ഗുരുതരമായി. റോഡുകളും പ്രധാന ജങ്‌ഷനുകളും അടച്ചുകെട്ടിയാണ്‌ നിര്‍മ്മാണം നടന്നുവരുന്നത്‌. ഇതോടെ കിലോമീറ്ററുകള്‍ അധികം യാത്രചെയേ്ണ്ട സ്‌േഥിതിയാണ്‌. മഴമാറിയതോടെ നിര്‍മ്മാണം നടക്കുന്ന സ്‌ഥലങ്ങളിലെല്ലാം പൊടിശല്യവും രൂക്ഷമാണ്‌. നഗരത്തിലെ റോഡ്‌, മേല്‍പ്പാലം, റയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞ്‌ നീങ്ങുന്നതാണ്‌ രൂക്ഷമായ ഗതാഗതക്കുരുക്കിന്‌ ഇടയാക്കുന്നത്‌. മെട്രോ റയിലിന്റെ ഒന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കി സര്‍വീസ്‌ ആരംഭിച്ച്‌ ഒരുവര്‍ഷം പിന്നിട്ടിട്ടും രണ്ടാംഘട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനായിട്ടില്ല.
ഇത്‌ എന്ന്‌ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നും ആര്‍ക്കും പറയാനാകുന്നില്ല. ആലുവ മുതല്‍ മഹാരാജാസ്‌ വരെയുള്ള ഭാഗത്ത്‌ റയില്‍ നിര്‍മ്മാണം ആരംഭിച്ചതിന്‌ ഒട്ടും വൈകാതെ തന്നെ സൗത്ത്‌ മുതല്‍ വൈറ്റിലവരെയുള്ള ഭാഗത്തും തുടക്കം കുറിച്ചിരുന്നു. എന്നാല്‍ നാളിതുവരെയും പൂര്‍ത്തിയാക്കാനായിട്ടില്ല. പത്ത്‌മാസം മുമ്പ്‌ നിര്‍മ്മാണം ആരംഭിച്ച കുണ്ടന്നൂര്‍, വൈറ്റില മേല്‍പാലത്തിന്റെയും സ്‌ഥിതി ഇതു തന്നെ. രണ്ട്‌ പാലങ്ങളുടെയും 50 ശതമാനം നിര്‍മ്മാണം പോലും പൂര്‍ത്തിയാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. നിര്‍മ്മാണം ഇഴയുന്നതിനാല്‍ ദേശീയപാതയിലും ഗതാഗതക്കുരുക്ക്‌ രൂക്ഷമാണ്‌. കഴിഞ്ഞ ഡിസംബറില്‍ നിര്‍മ്മാണം ആരംഭിച്ച മേല്‍ പാലങ്ങള്‍ 18 മാസം കൊണ്ട്‌ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. അതുപ്രകാരം 2019 മെയില്‍ ഇവ തുറന്നു നല്‍കണം.
ഈ സ്‌ഥിതിയിലാണ്‌ നിര്‍മ്മാണം പുരോഗമിക്കുന്നതെങ്കില്‍ പ്രഖ്യാപനം പാഴ്‌വാക്കാുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. കരാര്‍ നേടിയ കമ്പനി ഉപകരാര്‍ നല്‍കിയാണ്‌ നിര്‍മ്മാണം നടത്തി വരുന്നത്‌. നഗരത്തിലെ ഗതാഗതക്കുരുക്ക്‌ ജനജീവിതത്തെ ബാധിക്കുന്ന തരത്തിലേക്ക്‌ മാറിയിട്ടുണ്ട്‌. കൃത്യമായി ഓഫീസുകളില്‍ എത്തുന്നതിനോ സമയബന്ധിതമായി ആവശ്യങ്ങള്‍ നടത്തി മടങ്ങുന്നതിനോ കഴിയാത്ത സ്‌ഥിയാണ്‌.
നഗരത്തില്‍ സര്‍വീസ്‌ നടത്തുന്ന കെ.എസ്‌.ആര്‍.ടി.സി, സ്വകാര്യ ബസുഖകള്‍, ടാക്‌സി വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍ എന്നിവയ്‌ക്ക് ഭീമമായ നഷ്‌ടമാണ്‌ ഉണ്ടാക്കുന്നത്‌. അധിക ഇന്ധന ഉപയോഗത്തിന്‌ പുറമെ വാഹനങ്ങള്‍ തകരാറിലാകുന്നതും പതിവായിട്ടുണ്ട്‌.

Ads by Google
Advertisement
Sunday 09 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW