Monday, November 19, 2018 Last Updated 15 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.13 AM

ദേശീയപാതയോരങ്ങളില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച്‌ പരസ്യ ബോര്‍ഡുകള്‍

uploads/news/2018/09/246989/2.jpg

മരട്‌: ഇടപ്പള്ളി - അരൂര്‍ ദേശീയപാതയില്‍ ബസ്‌ ഷെല്‍ട്ടറുകളുടെ മറവില്‍ അനധികൃതപരസ്യ കമ്പനികളുടെ കൊള്ളയെന്ന്‌ ആക്ഷേപം. നിയമ വിരുദ്ധമായി ബസ്‌ ഷെല്‍ട്ടറുകളില്‍ പരസ്യങ്ങള്‍ സ്‌ഥാപിച്ച്‌ ഇങ്ങനെ ലക്ഷങ്ങള്‍ പോക്കറ്റിലാക്കുന്നതായാണ്‌ ആക്ഷേപമുയര്‍ന്നിട്ടുള്ളത്‌. ഇത്തരം സ്വകാര്യ വ്യക്‌തികള്‍ ഉദ്യോഗസ്‌ഥരെ സ്വാധീനിച്ച്‌ നിയമ വിരുദ്ധമായി പാലങ്ങളിലും ട്രാഫിക്‌ സിഗ്നലുകളിലും പരസ്യബോര്‍ഡുകള്‍ സ്‌ഥാപിച്ച്‌ ലക്ഷങ്ങള്‍ വെട്ടിപ്പ്‌ നടത്തുകയാണ്‌. പാലങ്ങളിലും, റോഡിന്‌ മദ്ധ്യത്തിലായി മീഡിയനുകളിലും വഴിവിളക്കുകള്‍ സ്‌ഥാപിക്കുന്ന പോസ്‌റ്റുകളിലാണ്‌ പരസ്യം തൂക്കുന്നത്‌. ട്രാഫിക്‌ ജങ്‌ഷനുകളില്‍ സിഗ്നല്‍ പോസ്‌റ്റുകളില്‍ പരസ്യം പതിച്ച ചെറിയ ലൈറ്റ്‌ ബോര്‍ഡുകള്‍ പലയിടത്തും സ്‌ഥാപിച്ചിട്ടുണ്ട്‌. ഇടപ്പള്ളി മുതല്‍ കണ്ണാടിക്കാട്‌ വരെ പല ബസ്‌ ഷെല്‍ട്ടറുകളിലും ഇതിനകം പരസ്യബോര്‍ഡുകള്‍ സ്‌ഥാപിച്ച്‌ കഴിഞ്ഞു. ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തില്‍ പാതയോരങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ പാടില്ലായെന്ന്‌ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ തീരുമാനമുണ്ടെങ്കിലും ഇതെല്ലാം ലംഘിച്ച്‌ കൊണ്ടാണ്‌ ചില എജന്‍സികള്‍ വ്യാപകമായി പരസ്യ ബോര്‍ഡുകള്‍ സ്‌ഥാപിച്ചിട്ടുള്ളത്‌. കരാര്‍ പ്രകാരമോ, ടെണ്ടര്‍ മുഖേനയോ ഇടപാടില്ലാത്തതിനാല്‍ സര്‍ക്കാരിന്‌ കിട്ടേണ്ട നികുതി വെട്ടിച്ച്‌ ലക്ഷങ്ങള്‍ പോക്കറ്റിലാക്കുന്നുവെന്നാണ്‌ ആക്ഷേപമുയര്‍ന്നിട്ടുള്ളത്‌. എന്‍എച്ച്‌എ ഐ യുടെ അനുമതിയില്ലാതെ സ്‌ഥാപിക്കുന്ന പരസ്യബോര്‍ഡുകളില്‍ നിന്നുള്ള വരുമാനം സര്‍ക്കാരിനോ, അതാത്‌ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കോ ലഭിക്കുന്നില്ല. പിന്നെ ഇത്തരത്തില്‍ ലഭിക്കുന്ന ലക്ഷങ്ങള്‍ എങ്ങോട്ട്‌ പോകുന്നുവെന്നാണ്‌ പൊതുപ്രവര്‍ത്തകര്‍ ചോദിക്കുന്നത്‌. ചില തദ്ദേശസ്‌ഥാപനങ്ങള്‍ ടെന്‍ഡര്‍ പോലുമില്ലാതെയാണ്‌ പരസ്യ ബോര്‍ഡുകള്‍ സ്‌ഥാപിക്കാനുള്ള അനുമതിയോടെ വഴിവിളക്കുകള്‍ സ്‌ഥാപിക്കുവാന്‍ സ്വകാര്യ കരാറുകാരെ ഏര്‍പ്പെടുത്തുന്നതെന്നും ആക്ഷേപമുണ്ട്‌. ഇഷ്‌ടക്കാര്‍ക്ക്‌ ഇത്തരത്തില്‍ കരാര്‍ നല്‍കുന്നത്‌ വഴി ലക്ഷങ്ങളുടെ വീതം വെപ്പാണ്‌ ഈ രംഗത്ത്‌ നടക്കുന്നതെന്നും, വഴി വെളിച്ചത്തിന്റെ പേര്‌ പറഞ്ഞ്‌ പരസ്യ ബോര്‍ഡുകള്‍ സ്‌ഥാപിച്ച്‌ ലക്ഷങ്ങള്‍ വെട്ടിപ്പ്‌ നടത്തുന്നതിനെക്കുറിച്ച്‌ വിശദമായ അന്വഷണം നടത്തണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Sunday 09 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW