Wednesday, November 21, 2018 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.13 AM

ദുരിതബാധിതര്‍ക്ക്‌ ആശ്വാസവുമായി സ്‌നേഹത്തണല്‍'

uploads/news/2018/09/246986/2.jpg

ആലപ്പുഴ: മൂന്നുമണിക്കൂര്‍കൊണ്ട്‌ താല്‍ക്കാലിക ഭവനം നിര്‍മിക്കുന്ന പ്ര?ജക്‌ട്‌ വിഷന്‍ ബംഗളുരൂ സംഘം ആലപ്പുഴയില്‍. പ്രളയദുരിതത്തിന്റെ കഷ്‌ടതയനുഭവിക്കുന്ന കുടുംബത്തിനായി ആലപ്പുഴ രൂപതാ സൊസൈറ്റിയുടെ സഹകരണത്തോടെ ഡയറക്‌ടര്‍ ഫാ. സേവ്യര്‍ കുടിയാംശേരിയുടെ നേതൃത്വത്തിലാണ്‌ സ്‌നേഹ തണല്‍ നിര്‍മിക്കുന്നത്‌. 15 -10 അടി ചുറ്റളവില്‍ നിര്‍മിക്കുന്ന ഭവനങ്ങള്‍ക്ക്‌ സ്‌റ്റീല്‍ കമ്പികളും നിറമുള്ള ട്രഫോഡ്‌ ഷീറ്റുമാണ്‌ ഉപയോഗിക്കുക.
പ്രാദേശികമായി ലഭ്യമാകുന്ന സാമഗ്രികള്‍ ഉപയോഗിച്ചായിരിക്കും ഭവനത്തിന്റെ മുന്‍വശവും പിന്‍വശവും നിര്‍മിക്കുക. ഒരടിയുയരമുള്ള തറയും ഇന്റര്‍ലോക്ക്‌ തറയോടുകള്‍ പാകി നിര്‍മിക്കുന്ന ഇത്തരം ഭവനത്തിന്‌ 25,000 രൂയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. രണ്ട്‌ വ്യക്‌തികളുടെ മൂന്നു മണിക്കൂര്‍ പ്രയത്‌നംകൊണ്ട്‌ വീട്‌ പുര്‍ത്തിയാക്കാനാകും. എന്‍.ആര്‍.ഇ.ജി.എ. സ്‌കീമില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തുകള്‍ വഴി ജലവിതരണവും വൈദ്യുതി വിതരണവും തരപ്പെടുത്താം. ശാന്തി ചാരിറ്റബിള്‍ സൊസൈറ്റി കോഴിക്കോട്‌ ഡയറക്‌ടര്‍ ഫാ. ജോവിയല്‍ വടക്കേല്‍, അസോസിയേഷന്‍ ഓഫ്‌ എന്‍ജിനീയേഴ്‌സ്‌ കേരള സംസ്‌ഥാന ജനറല്‍ സെക്രട്ടറി ബൈജു കോഴിക്കോട്‌, എല്‍.ഐ.സി. ഇന്ത്യ മാനന്തവാടി യൂണിറ്റ്‌, ചാക്കോ എം.ജെ. എന്നിവരുടെ സഹായത്തോടെ ആലപ്പുഴ രൂപതാ സൊസൈറ്റി കോമ്പൗണ്ടില്‍ ആദ്യ സ്‌നേഹ തണല്‍ നിര്‍മിച്ചു.
ഭവനം വേണ്ടിയവര്‍ ആലപ്പുഴ രൂപതാ സൊസൈറ്റിയുമായി ബന്ധപ്പെടാവുന്നതാണ്‌. ധനമന്ത്രി തോമസ്‌ ഐസക്‌ ഭവനത്തിന്റെ മാതൃക കണ്ട്‌ ഇഷ്‌ടപ്പെടുകയും തുടര്‍നടപടികള്‍ക്കായി പ്രപ്പോസല്‍ സര്‍ക്കാരിലേക്ക്‌ അയയ്‌ക്കാന്‍ പ്രോജക്‌ട്‌ വിഷന്‍ ബംഗളുരൂവിനോട്‌ നിര്‍ദേശിച്ചു. വയനാട്‌ ജില്ലയിലെ അറുനൂറില്‍പ്പരം കുടുംബങ്ങള്‍ക്ക്‌ പ്രോജക്‌ട്‌ വിഷന്റെ നേതൃത്വത്തില്‍ ഭവനനിര്‍മാണം നടന്നുവരുന്നു. 2015ല്‍ നേപ്പാളില്‍ ഭൂകമ്പമുണ്ടായ സ്‌ഥലങ്ങളിലെ 450 -ഓളം കുടുംബങ്ങള്‍ക്ക്‌ ഇത്തരം ഭവനങ്ങള്‍ നിര്‍മിച്ച്‌ നല്‍കിയിട്ടുണ്ട്‌. കഴിഞ്ഞ മൂന്നുവര്‍ഷമായി യാതൊരു അറ്റകുറ്റപ്പണിയുമുണ്ടായിട്ടില്ലെന്ന്‌ അവര്‍ പറയുന്നു. സുനാമി പ്രദേശങ്ങളിലും വടക്കന്‍ കര്‍ണാടകയിലുണ്ടായ വെള്ളപ്പൊക്ക മേലഖകളിലും ഇവര്‍ നിര്‍മിച്ചിട്ടുണ്ട്‌. ഇത്തരം ഭവനങ്ങള്‍ നിര്‍മിക്കുന്നതിന്‌ ധനസഹായം നല്‍കാന്‍ താല്‍പര്യമുളളവര്‍ 9446544899 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Ads by Google
Advertisement
Sunday 09 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW