Sunday, November 18, 2018 Last Updated 17 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.13 AM

വിശപ്പ്‌ രഹിത പദ്ധതിയോട്‌ സഹകരിക്കണമെന്ന്‌

ചേര്‍ത്തല: സി.പി.എം. പാര്‍ട്ടി അംഗങ്ങളും അനുഭാവികളും വിവാഹവും മരണാനന്തര ചടങ്ങുകളും ആര്‍ഭാട രഹിതമാക്കണമെന്നും ചെലവിന്റെ വിഹിതം സാന്ത്വനം പാലിയേറ്റീവ്‌ കെയര്‍ സൊസൈറ്റിയുടെയും പാര്‍ട്ടിയുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന വിശപ്പ്‌ രഹിത ചേര്‍ത്തല പദ്ധതിക്ക്‌ നല്‍കണമെന്ന്‌ ഏരിയാ കമ്മിറ്റി.
സൊസൈറ്റി ഓഫീസിനോട്‌ ചേര്‍ന്നുള്ള അടുക്കളയില്‍ പാകംചെയ്യുന്ന ഭക്ഷണം വാഹനങ്ങളില്‍ താലൂക്കിലെ 11 കേന്ദ്രങ്ങളില്‍ എത്തിച്ച ശേഷം വാളന്റിയര്‍മാരാണ്‌ മൂന്നൂറോളം നിരാലംബര്‍ക്ക്‌ വീടുകളില്‍ എത്തിച്ച്‌ നല്‍കുന്നത്‌.
വിവിധ ചടങ്ങുകള്‍ക്ക്‌ സദ്യയൊരുക്കുന്നവര്‍ അന്നത്തിന്‌ വകയില്ലാത്തവര്‍ക്ക്‌ ആഹാരം നല്‍കുന്ന ജില്ലയിലെ മാതൃക പദ്ധതിയോട്‌ സഹകരിക്കാന്‍ പൊതുസമൂഹം തയാറാകണമെന്ന്‌ സെക്രട്ടറി കെ. രാജപ്പന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു.

Ads by Google
Advertisement
Sunday 09 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW