Wednesday, November 14, 2018 Last Updated 15 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.13 AM

325 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിന്‌ സമര്‍പ്പിച്ചു: മന്ത്രി

ആലപ്പുഴ: പ്രളയക്കെടുതിയില്‍ ആരോഗ്യമേഖലയ്‌ക്ക്‌ ഉണ്ടായ നഷ്‌ടം നികത്താന്‍ 325.5 കോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാരിന്‌ സമര്‍പ്പിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആലപ്പുഴയില്‍ പറഞ്ഞു. പ്രളയ മേഖലയില്‍ ഉള്‍പ്പെടുന്ന ചമ്പക്കുളം സി.എച്ച്‌.സി ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം കലക്‌ടറേറ്റിലെ അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രഫണ്ട്‌ ലഭിക്കുമ്പോള്‍ നിലവിലുള്ള 40, 60 അനുവാദം കേരളത്തിന്‌ ഇപ്പോള്‍ താങ്ങാനാവില്ലെന്നും ഒറ്റത്തവണ ഗ്രാന്‍ഡായി മുഴുവന്‍ തുകയും അനുവദിക്കണമെന്നുമാണ്‌ അഭ്യര്‍ത്ഥിച്ചിട്ടുളളതെന്ന്‌ മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ല ഏറ്റവും പ്രളയബാധിതമായ ജില്ലയാണ്‌. ഇവിടെ ആരോഗ്യവകുപ്പിലെ ഡോക്‌ടര്‍മാര്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ്‌ കാഴ്‌ചവച്ചത്‌. പ്രളയജലം ഒഴിഞ്ഞു തുടങ്ങുന്ന സമയത്ത്‌ തന്നെ കണ്‍ട്രോള്‍ റൂം തുറന്നു.
വെള്ളം കയറി പ്രവര്‍ത്തനരഹിതമായ ആശുപത്രികളെല്ലാം ഇപ്പോള്‍ പുനസ്‌ഥാപിച്ചിട്ടുണ്ട്‌. 38 താല്‍ക്കാലിക ആശുപത്രികള്‍ പ്രളയത്തോടനുബന്ധിച്ച്‌ ആരോഗ്യ വകുപ്പ്‌ പ്രവര്‍ത്തിപ്പിച്ചു.എലിപ്പനിക്ക്‌ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ജില്ലയായിരുന്നു ആലപ്പുഴ. ഇത്തവണയും അത്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും രണ്ട്‌ എലിപ്പനി മരണങ്ങളാണ്‌ സ്‌ഥിരീകരിച്ചത്‌. മരണപ്പെട്ടവരുടെ ചരിത്രം പരിശോധിച്ചാല്‍ അവര്‍ ഗുളിക കഴിക്കാത്തവരാണ്‌ എന്നാണ്‌ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്‌. ചമ്പക്കുളത്ത്‌ ആംബുലന്‍സുമായി ബന്ധപ്പെട്ട്‌ മരിച്ച മോഹനന്‍നായരുടെ വീട്‌ മന്ത്രി സന്ദര്‍ശിച്ചു.
കൂടാതെ വൃത്തിയാക്കല്‍പ്രവര്‍ത്തനത്തില്‍ വ്യാപൃതനായിരിക്കേ പനി ബാധിച്ച്‌ മരിച്ച നെടുമുടി ശങ്കരമംഗലത്ത്‌ ഷിബുവിന്റെ വീടും മന്ത്രി സന്ദര്‍ശിച്ചു. ഡി.എം.ഒ. ഡോ. സി. മുരളീധരന്‍പിള്ള, മെഡിക്കല്‍ കോളേജ്‌ സൂപ്രണ്ട്‌ ഡോ. രാംലാല്‍ , ഡോ. സെറു ഫിലിപ്പ്‌, ഡോ. സുമ, ഡോ. ലീലാമ്മ, ഡോ. ഷീബ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 09 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW