Wednesday, November 14, 2018 Last Updated 38 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.13 AM

നവകേരള ഭാഗ്യക്കുറി വില്‍പ്പനയ്‌ക്ക്‌ സഹകരണ ബാങ്ക്‌

ചേര്‍ത്തല: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനഃസൃഷ്‌ടിക്കായുള്ള ധനസമാഹരണത്തിന്‌ സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരള ഭാഗ്യക്കുറി വില്‍പനയില്‍ പങ്കാളികളായി സഹകരണ ബാങ്ക്‌.
ചേര്‍ത്തല തെക്ക്‌ സര്‍വീസ്‌ സഹകരണ ബാങ്കാണ്‌ ഏജന്‍സിയെടുത്ത്‌ ജനകീയ ഭാഗ്യക്കുറി വില്‍പ്പന ആരംഭിച്ചത്‌. 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിക്കാനാണ്‌ പദ്ധതി. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍ ഉദ്‌ഘാടനം ചെയ്‌തു. സി.പി.എം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ്‌. രാധാകൃഷ്‌ണന്‍ ടിക്കറ്റ്‌ ഏറ്റുവാങ്ങി. പ്രസിഡന്റ്‌ സി.വി മനോഹരന്‍ അധ്യക്ഷത വഹിച്ചു. സഹകരണ അസി. രജിസ്‌ട്രാര്‍ കെ. ദീപു മുഖ്യപ്രഭാഷണം നടത്തി. ബി. സലിം, എന്‍.ഡി. ഷിമ്മി, വി. വിനോദ്‌, ജി. ദുര്‍ഗാദാസ്‌, ബി. സുജാത എന്നിവര്‍ പ്രസംഗിച്ചു.
സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, സ്വാശ്രയ സംഘങ്ങള്‍ എന്നിവയ്‌ക്ക്‌ കമ്മീഷന്‍ കിഴിച്ചുള്ള വിലയ്‌ക്ക്‌ ടിക്കറ്റ്‌ ബാങ്കിന്റെ കൗണ്ടറില്‍ ലഭിക്കും. ക്യാമ്പയിനിലൂടെ മുഴുവന്‍ സഹകാരികളെയും പദ്ധതിയില്‍ പങ്കാളികളാക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ സി.വി മനോഹരന്‍ പറഞ്ഞു.

Ads by Google
Advertisement
Sunday 09 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW