Sunday, November 18, 2018 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.13 AM

രക്ഷാപ്രവര്‍ത്തനത്തിനിടെ കേടുപാടുപറ്റിയ വള്ളം മത്സ്യബന്ധനത്തിനിടെ തകര്‍ന്നു

ചേര്‍ത്തല: പ്രളയരക്ഷാ പ്രവര്‍ത്തനത്തിനിടെ പോസ്‌റ്റിലിടിച്ച്‌ കേടുപാട്‌ സംഭവിച്ച വള്ളം മത്സ്യബന്ധനത്തിനിടെ തകര്‍ന്ന്‌ കടലില്‍ മുങ്ങി.
തൊഴിലാളികള്‍ മറ്റ്‌ വള്ളക്കാര്‍ ചേര്‍ന്ന്‌ രക്ഷപ്പെടുത്തി. അര്‍ത്തുങ്കല്‍ ഫിഷ്‌ലാന്‍ഡ്‌ സെന്ററില്‍ നിന്ന്‌ മത്സ്യബന്ധനത്തിന്‌ പോയ ചേര്‍ത്തല തെക്ക്‌ പഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍ പള്ളിപ്പറമ്പില്‍ ഔസേപ്പ്‌ കൃസാന്തിയുടെ ഉടമസ്‌ഥതയിലുള്ള ഉണ്ണിയേശു വള്ളമാണ്‌ തകര്‍ന്നത്‌.
ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ വള്ളത്തിന്റെ അടിത്തട്ട്‌ തകര്‍ന്ന്‌ മുങ്ങുകയായിരുന്നു. ഏഴ്‌ തൊഴിലാളികളെ കാട്ടൂര്‍ നിന്നുള്ള അവകാശി വള്ളത്തിലേയും അര്‍ത്തുങ്കല്‍ നിന്നുള്ള വലിയ അരരൂപ വള്ളത്തിലെയും തൊഴിലാളികള്‍ ചേര്‍ന്നാണ്‌ രക്ഷിച്ചത്‌. മുങ്ങിയ വള്ളം കെട്ടിവലിച്ച്‌ കരയില്‍ എത്തിച്ചു.
പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ പോസ്‌റ്റിലും മരത്തൂണുകളിലും ഇടിച്ച്‌ പൊട്ടലുണ്ടായ വള്ളം ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തിയാണ്‌ മത്സ്യബന്ധനത്തിന്‌ ഇറക്കിയത്‌. അടിത്തട്ടിലെ ഫൈബര്‍ പാളികള്‍ തകര്‍ന്നതാണ്‌ വള്ളം അപകടത്തില്‍ പെടാന്‍ കാരണമായത്‌. വള്ളം പൂര്‍ണമായി തകര്‍ന്ന സാഹചര്യത്തില്‍ നഷ്‌ടപരിഹാരം നല്‍കാന്‍ ജില്ലാ ഭരണകൂടവും ഫിഷറീസ്‌ വകുപ്പും തയാറാകണമെന്ന ആവശ്യം ശക്‌തമാണ്‌.

Ads by Google
Advertisement
Sunday 09 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW