Wednesday, November 14, 2018 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.13 AM

തീരസംരക്ഷണത്തിന്‌ കോണ്‍ക്രീറ്റ്‌ സംരക്ഷണഭിത്തി ഒരുക്കണം

തുറവൂര്‍: കടല്‍ ഭിത്തി ഇടിഞ്ഞ്‌ താഴ്‌ന്ന പ്രദേശങ്ങളില്‍ അന്ധകാരനഴി മാതൃകയില്‍ കോണ്‍ക്രീറ്റ്‌ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന ആവശ്യം ശക്‌തമായി.
സംരക്ഷണഭിത്തി കവിഞ്ഞ്‌ അടിച്ച്‌ കയറുന്ന കൂറ്റന്‍ തിരമാലകള്‍ വീടുകളുടേയും ജല സ്രോതസുകളുടേയും നാശത്തിന്‌ കാരണമാകുന്ന സാഹചര്യത്തിലാണ്‌ സംരക്ഷണ ഭിത്തിക്കായുള്ള ആവശ്യവുമായി ജനങ്ങള്‍ മുന്നോട്ട്‌ വന്നത്‌. 2015ല്‍ എ.എം. ആരീഫ്‌ എം.എല്‍.എയുടെ ഫണ്ടില്‍നിന്ന്‌ അഞ്ച്‌ ലക്ഷം രൂപ ചെലവഴിച്ചാണ്‌ പാട്ടം പള്ളിക്ക്‌ സമീപം കോണ്‍ക്രീറ്റ്‌ ഭിത്തി പണിതത്‌.
ഒന്നരമീറ്റര്‍ ഉയരവും അറുപത്‌ മീറ്റര്‍ നീളവുമുള്ള ഭിത്തി പട്ടണക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്തിന്റെ മേല്‍ നോട്ടത്തിലാണ്‌ നിര്‍മിച്ചത്‌. പരീക്ഷണ അടിസ്‌ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വിജയകരമാണെന്നാണ്‌ ജനങ്ങള്‍ പറയുന്നത്‌.
കടല്‍ഭിത്തി താഴ്‌ന്നടിത്തെല്ലാം പ്രളയകാലത്ത്‌ വെള്ളം അടിച്ചു കയറിയപ്പോള്‍ പാട്ടം പ്രദേശം വെള്ളം കയറാതെ സുരക്ഷിതമായിരുന്നതായി അവര്‍ ചൂണ്ടിക്കാട്ടി.
കടല്‍ഭിത്തി കവിഞ്ഞൊഴുകി വന്ന വെള്ളം സംരക്ഷണ ഭിത്തിയില്‍ തട്ടി തിരിച്ച്‌ കടലിലേക്കു തന്നെ ഒഴുകിയിറങ്ങി. ഭീമമായ തുക ആവശ്യമായതിനാലും പാറക്കല്ലുകളുടെ ലഭ്യത കുറവും മൂലം കടല്‍ഭിത്തികള്‍ ഉയര്‍ത്തി പണിയണമെന്ന ആവശ്യം നാളുകളായി അധികൃതര്‍ അവഗണിക്കുകയായിരുന്നു.
കോണ്‍ക്രീറ്റ്‌ സംരക്ഷണ ഭിത്തിക്ക്‌ ചെലവ്‌ കുറവാണെന്നും ചെല്ലാനം മുതല്‍ ആറാട്ടുവഴി വരെള്ള പ്രദേശത്ത്‌ ഭിത്തിപണിയാന്‍ കൂടുതല്‍ തുക അനുവദിക്കണമെന്നാണ്‌ ആവശ്യം.

Ads by Google
Advertisement
Sunday 09 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW