Tuesday, November 20, 2018 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.45 AM

കാവിലുംപാറ പഞ്ചായത്ത്‌ ഓഫീസില്‍ തീപിടിത്തം: ഫയലുകള്‍ കത്തിനശിച്ചു

uploads/news/2018/09/246836/1.jpg

കുറ്റ്യാടി: തൊട്ടില്‍പ്പാലം ടൗണില്‍ സ്‌ഥിതി ചെയ്ുയന്ന കാവിലുംപാറ പഞ്ചായത്ത്‌ ഓഫിസിന്റെ മൂന്നാം നിലയില്‍ തീപിടിച്ച്‌ ഫയലുകള്‍ കത്തിനശിച്ചു.ഇന്നലെ പുലര്‍ച്ചെയാണ്‌ തീപിടുത്തം ഉണ്ടായത്‌. അലമാരയില്‍ സൂക്ഷിച്ച പഴയ ഫയലുകളാണ്‌ കത്തിനശിച്ചത്‌.പുലര്‍ച്ചെ അഞ്ച്‌ മണിയോടെ അമ്പലത്തിലേക്ക്‌ പോകുകയായിരുന്ന നാട്ടുകാരാണ്‌ കെട്ടിടത്തില്‍ നിന്ന്‌ പുകയുയരുന്നത്‌ കണ്ടത്‌. ഉടനെ തൊട്ടില്‍ പാലം പോലിസില്‍ വിവരമറിയിച്ചു.
തുടര്‍ന്നു ചേലക്കാട്‌ നിന്നും കെ.പി വിജയന്റെ നേതൃത്ത്വത്തില്‍ എത്തിയ അഗ്നിശമനസേനാംഗങ്ങളായ ടി.ബാബു, അനില്‍, ഷൈനേഷ്‌ ഷൈജു രജിഷ്‌, എന്നിവരും നാട്ടുകാരും,പോലിസും ചേര്‍ന്ന്‌ തിയണച്ചു.സംഭവത്തെ കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ കാവിലുംപാറ പഞ്ചായത്ത്‌ ഭരണസമിതിപോലിസിനോട്‌ ആവശ്യപ്പെട്ടു.പഞ്ചായത്ത്‌ അസിസ്‌റ്റന്റ്‌ സെക്രട്ടറി പോലിസില്‍ പരാതി നല്‍കി.

Ads by Google
Advertisement
Saturday 08 Sep 2018 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW